CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 14 Seconds Ago
Breaking Now

ഗ്യാസ് പൈപ്പുകളില്‍ പൊട്ടിത്തെറി; ബോസ്റ്റണിലെ 70 വീടുകള്‍ തീഗോളമായി; ഗ്യാസിന്റെ ഗന്ധം അടിച്ചാല്‍ രക്ഷപ്പെടാന്‍ നിര്‍ദ്ദേശം; കാറില്‍ ചിമ്മിണി പതിച്ച് ഒരാള്‍ കൊല്ലപ്പെട്ടു; 10 പേര്‍ ചികിത്സയില്‍

ഗ്യാസ് ലൈനുകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മസാച്ചുസെറ്റ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി

വീടുകളിലേക്കുള്ള ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 18-കാരന്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയാണ് മസാച്ചുസെറ്റ്‌സിലെ വീടുകളില്‍ സ്‌ഫോടനം അരങ്ങേറിയത്. 70 വീടുകളാണ് തീഗോളമായത്. ബോസ്റ്റണില്‍ കാറില്‍ സഞ്ചരിക്കവെയാണ് പൊട്ടിത്തെറിച്ച വീടിന്റെ ചിമ്മിണി വന്നുപതിച്ച് ലിയണല്‍ റോണ്ടന്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൗമാരക്കാരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 പേര്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ആയിരക്കണക്കിന് താമസക്കാര്‍ വീടുകളില്‍ നിന്നും രക്ഷപ്പെടേണ്ട അവസ്ഥയുണ്ടായി. തീയണയ്ക്കാനായി ഫയര്‍ ക്രൂ പരിശ്രമിക്കുകയാണ്. പ്രദേശത്തേക്കുള്ള ഗ്യാസ്, ഇലക്ട്രിക് ലൈനുകള്‍ ഓഫാക്കി കൂടുതല്‍ ദുരന്തം ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്.

വൈകുന്നേരം അഞ്ച് മണിയോടെയാണ് മസാച്ചുസെറ്റ്‌സ് സ്‌റ്റേറ്റ് പോലീസ് ലോറന്‍സ്, ആന്‍ഡോവര്‍, നോര്‍ത്ത് ആന്‍ഡോവര്‍ എന്നിവിടങ്ങളിലേക്ക് കുതിച്ചെത്തിയത്. ആകാശം പോലും കാണാന്‍ കഴിയാത്ത രീതിയിലാണ് പുകയെന്ന് പോലീസ് മേധാവി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും കാരണങ്ങള്‍ മനസ്സിലാക്കാന്‍ ദിവസങ്ങളെടുക്കും.

ഗ്യാസ് ലൈനുകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മസാച്ചുസെറ്റ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി പറഞ്ഞു. ഗ്യാസ് ലൈനുകള്‍ മാറ്റുമെന്ന് കൊളംബിയ ഗ്യാസ് കമ്പനി പ്രസ്താവിച്ച് ഇരിക്കവെയാണ് സ്‌ഫോടനം.




കൂടുതല്‍വാര്‍ത്തകള്‍.