Breaking Now

മരിച്ച ആളുടെ ബാങ്ക് കാര്‍ഡ് അടിച്ചുമാറ്റി ; ആറായിരം പൗണ്ടിന്റെ ഡോമിനോസ് പിസ വാങ്ങി തിന്ന് അയല്‍വാസി

അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലാണ് സംഭവം.

അയല്‍വാസിയുടെ ബാങ്ക് കാര്‍ഡ് കൈക്കലാക്കി യുവാവ് ചെയ്തു കൂട്ടിയത് ഞെട്ടിക്കുന്ന ധൂര്‍ത്ത്. ഇതുപയോഗിച്ച് 6000 പൗണ്ട്, ഏകദേശം അഞ്ചര ലക്ഷത്തോളം രൂപയുടെ ഡോമിനോസ് പിസ വാങ്ങിക്കഴിച്ച് ഇയാള്‍ വയറുനിറച്ചു.

അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലാണ് സംഭവം. മരിച്ചുപോയ അയല്‍ക്കാരിയുടെ ബാങ്ക് കാര്‍ഡ് മോഷ്ടിച്ചതിന് പുറമെ മരണകാര്യം പോലും ഇയാള്‍ മറച്ചുവെച്ചെന്നതാണ് ഞെട്ടിക്കുന്ന കാര്യം. 2015 ആഗസ്റ്റിലാണ് റോബര്‍ട്ട് ഷാര്‍ക്കി അയല്‍വാസിയായ മാരി കോണ്‍ലോനിന്റെ വീട്ടിലേക്ക് കടന്നുകയറിയത്.

ഇവര്‍ മരിച്ചതായി മനസ്സിലാക്കിയാണ് റോബര്‍ട്ടിന്റെ ഉദ്യമം. പിന്നീട് ഈ കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ബില്‍, സാധനങ്ങള്‍ എന്നിവയ്ക്ക് പുറമെ 6000 പൗണ്ട് ഡോമിനോസ് പിസയും വാങ്ങിക്കഴിച്ചു. 2017 ഒക്ടോബറിലാണ് മാരിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ പോലീസ് കണ്ടെത്തുന്നത്.

ബാങ്ക് കാര്‍ഡിന് പുറമെ ടൂളുകള്‍, മഗ്, പണം എന്നിവയും കൈക്കലാക്കി. മൃതദേഹം കൃത്യമായി സംസ്‌കരിക്കുന്നതിനും ഇയാള്‍ തടസ്സം വരുത്തി. കേസില്‍ ഒക്ടോബര്‍ 12ന് കോടതി വിധി പ്രഖ്യാപിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.