CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 35 Seconds Ago
Breaking Now

അഭിമാനിക്കാം ഈ നേട്ടത്തില്‍ ; ഐഎസ്ആര്‍ഒ 2 യുകെ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കും

പൂര്‍ണ്ണമായ വ്യാപാര അടിസ്ഥാനത്തിലുള്ള ലോഞ്ചാണ് സെപ്റ്റംബര്‍ 16ന് നടക്കുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി.

രണ്ട് വിദേശ സാറ്റലൈറ്റുകളുമായി ഇന്ത്യന്‍ റോക്കറ്റ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ഞായറാഴ്ച കുതിച്ചുയരും. 889 കിലോ ഭാരമുള്ള നോവാഎസ്എആര്‍, എസ്14 എന്നിവയാണ് പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിക്കുകയെന്ന് മുതിര്‍ന്ന ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പൂര്‍ണ്ണമായ വ്യാപാര അടിസ്ഥാനത്തിലുള്ള ലോഞ്ചാണ് സെപ്റ്റംബര്‍ 16ന് നടക്കുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. രണ്ട് വിദേശ സാറ്റലൈറ്റുകളാണ് റോക്കറ്റ് വഹിക്കുക. ഇത് ആദ്യമായല്ല ഐഎസ്ആര്‍ഒ ഇത്തരം കൊമേഴ്‌സ്യല്‍ വിക്ഷേപണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണത്തറയില്‍ നിന്നുമാണ് പിഎസ്എല്‍വി പറന്നുയരുക. സറേ സാറ്റലൈറ്റ്‌സ് ടെക്‌നോളജി യുകെയുടേതാണ് സാറ്റലൈറ്റുകള്‍. ഐഎസ്ആര്‍ഒ കൊമേഴ്‌സ്യല്‍ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പിനൊപ്പം ചേര്‍ന്നാണ് ഈ വിക്ഷേപണ പദ്ധതി.

ഭൗമനിരീക്ഷണ ഉപഗ്രങ്ങളാണ് രണ്ടും. വനങ്ങളുടെ പഠനം, ഭൂമി വിനിയോഗം, വെള്ളപ്പൊക്ക, പ്രകൃതിക്ഷോഭ നിരീക്ഷണം എന്നിവയാണ് ഉദ്ദേശം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.