CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 14 Minutes 43 Seconds Ago
Breaking Now

കേസരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തകര്‍ത്തു ; പ്രതീക്ഷകളേറുന്നു അക്ഷയ് കുമാറില്‍

ദേശത്തിന്റെ ഹീറോസിനെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരം ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അക്ഷയ് കുമാര്‍. നിരവധി ചിത്രങ്ങളിലൂടെ ആക്ഷന്‍ ഖിലാഡി പ്രചോദനകരമായ കഥകളും, ജീവിതങ്ങളും ലോകത്തിന് മുന്നിലെത്തിച്ചു. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രവും ഇത്തരം ഒരു ആവേശോജ്ജ്വലമായ ചരിത്രകഥയാണ് പങ്കുവെയ്ക്കുന്നത്.

കേസരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. ഖാക്കി യൂണിഫോമും, കാവി തലപ്പാവും അണിഞ്ഞ് തന്റെ സേനയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഖിലാഡി കുമാര്‍ പങ്കുവെച്ചത്. സാരാഗാര്‍ഹി ദിനത്തില്‍ ജീവന്‍ ത്യജിച്ചവര്‍ക്കുള്ള സമര്‍പ്പണം എന്നാണ് അക്ഷയ് കുറിച്ചത്.

1897ലെ സാരാഗാര്‍ഹി യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന കേസരിയില്‍ പരിനീതി ചോപ്ര സുപ്രധാന വേഷത്തിലെത്തുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച് 19ന് തീയേറ്ററുകളിലെത്തും.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആദ്യ ഒളിംപിക് സ്വര്‍ണ്ണ നേട്ടത്തെക്കുറിച്ച് കഥ പറഞ്ഞ ഗോള്‍ഡായിരുന്നു അക്ഷയുടെ അവസാന ചിത്രം. ചിത്രം നൂറ് കോടി ക്ലബില്‍ കടന്നതോടൊപ്പം മികച്ച നിരൂപക പ്രശംസയും നേടി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.