CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 14 Seconds Ago
Breaking Now

ഈ ഫാഷന്‍ അല്‍പ്പം കുറഞ്ഞ് പോയോ; ജാന്‍വി പാന്റിടാന്‍ മറന്നോയെന്ന് അന്വേഷിച്ച് ട്രോളന്‍മാര്‍

ഇറക്കം കൂടിയ ടീഷര്‍ട്ട് അണിഞ്ഞ് പുറത്തിറങ്ങിയ ജാന്‍വിയെ ഓണ്‍ലൈന്‍ ലോകം വെറുതെവിട്ടില്ല

അന്തരിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ പാപ്പരാസികളുടെ പ്രിയ താരമാണ്. ഇവരുടെ വസ്ത്രങ്ങള്‍ പലപ്പോഴും ട്രോളന്‍മാരുടെ ആഘോഷത്തിന് വഴിയൊരുക്കാറുമുണ്ട്. കഴിഞ്ഞ ദിവസമാണ് വീണ്ടും ഇത്തരമൊരു വസ്ത്രം ധരിച്ച് ജാന്‍വി ഞെട്ടിച്ചത്.

ഇറക്കം കൂടിയ ടീഷര്‍ട്ട് അണിഞ്ഞ് പുറത്തിറങ്ങിയ ജാന്‍വിയെ ഓണ്‍ലൈന്‍ ലോകം വെറുതെവിട്ടില്ല. പാന്റ് ഇടാന്‍ മറന്ന് പോയതാണെന്ന് പറഞ്ഞായിരുന്നു സാരോപദേശവും ട്രോളുകളും എത്തിയത്. ഇതാദ്യമായല്ല വസ്ത്രത്തിന്റെ പേരില്‍ ജാന്‍വി ട്രോളുകള്‍ക്ക് ഇരയാകുന്നത്.

നേരത്തെ ഇറക്കം കുറഞ്ഞ വെളുത്ത വസ്ത്രത്തിന്റെ പേരിലും താരത്തിനെതിരെ ട്രോളുകളുടെ പെരുമഴയായി. ഇത് സകല സീമകളും ലംഘിച്ചതോടെ സഹോദരന്‍ അര്‍ജ്ജുന്‍ കപൂര്‍ പിന്തുണയുമായി എത്തുകയായിരുന്നു. 2 ട്രോള്‍ ഇറക്കും, ഒരു കമന്റ് എഴുതിക്കും, ഇത് വാര്‍ത്തയാക്കാന്‍ വമ്പന്‍ പത്രങ്ങള്‍ കാത്തിരിക്കുന്നു. പിന്നെ ഇതിന് ഞങ്ങള്‍ മറുപടി പറയാന്‍ കാത്തിരിക്കും. കഥകള്‍ കുറഞ്ഞാല്‍ ട്രോളും വിജയിക്കില്ല, അര്‍ജ്ജുന്‍ തിരിച്ചടിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.