CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 30 Minutes 16 Seconds Ago
Breaking Now

നാട്ടുകാരുടെ അഭിപ്രായങ്ങളെയും വിലയിരുത്തലുകളെയും ഭയമില്ല: സണ്ണി ലിയോണ്‍

പല തീരുമാനങ്ങളും ധൈര്യമാണോ, ഭ്രാന്താണോ എന്ന് അറിയില്ല

സണ്ണി ലിയോണ്‍, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ചിലരുടെ മുഖത്ത് ഒരു കള്ളച്ചിരി വിടരും. അവര്‍ അഭിനയിച്ച പോണ്‍ ചിത്രങ്ങളാണ് ഈ ചിരിക്ക് പിന്നിലെ കാരണം. അഡല്‍റ്റ് ചിത്രവിപണി ഉപേക്ഷിച്ച് ബോളിവുഡില്‍ എത്തിയിട്ടും ഈ അഭിപ്രായം മാറിയിട്ടില്ല. എന്നാല്‍ തന്നെക്കുറിച്ച് നാട്ടുകാര്‍ പറയുന്ന അഭിപ്രായങ്ങളെയും വിലയിരുത്തലുകളെയും ഭയക്കുന്നില്ലെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കുന്നു.

തന്റെ ജീവിതം ലോകത്തിന് മുന്നില്‍ വെച്ച് അഭിപ്രായം പറയിക്കാന്‍ താല്‍പര്യമില്ലെന്ന് സണ്ണി പറയുന്നു. പല തീരുമാനങ്ങളും ധൈര്യമാണോ, ഭ്രാന്താണോ എന്ന് അറിയില്ല. കരണ്‍ജീത്ത് കൗര്‍ എന്ന വെബ് സീരീസില്‍ ജീവിതകഥ പറയുന്നതിനിടെയാണ് സണ്ണി ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്.

ആളുകളെ ഭയമില്ല. എന്റെ കുടുംബവും, ടീം അംഗങ്ങളും, രക്ഷിതാക്കളും എന്ത് പറയുന്നുവെന്ന് മാത്രമാണ് പരിഗണിക്കുന്നത്. ജീവിതകഥ വെബ് സീരീസായി എത്തുമ്പോള്‍ അവര്‍ കണ്ടാല്‍ എന്ത് തോന്നുമെന്ന് മാത്രമാണ് ചിന്തിച്ചത്. തന്നെ തളര്‍ത്താന്‍ ശ്രമിച്ച അഭിമുഖങ്ങളെ നേരിട്ട അനുഭവം പോലുമുണ്ടായിട്ടും മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് തന്നെയാണ് സണ്ണി ലിയോണ്‍.




കൂടുതല്‍വാര്‍ത്തകള്‍.