CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 48 Seconds Ago
Breaking Now

ഇങ്ങനെ തള്ളാവോ നിങ്ങളൊരു നടനല്ലേ, മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചയാള്‍ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി

മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിനെ വിമര്‍ശിച്ച് കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. ചിത്രത്തെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിന് താഴെയാണ് വിമര്‍ശകന്‍ പ്രതിഷേധമറിയിച്ചത്.

നാടിന്റെ നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബ ചിത്രം. മമ്മൂക്കയ്ക്കും സേതു ചേട്ടനും ഈ സിനിമയുടെ ഭാഗമായി കൂടെ നിന്ന എല്ലാവര്‍ക്കും, നിറഞ്ഞ സ്‌നേഹം ; ഇതായിരുന്നു ഉണ്ണി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍ അല്ലേ, തീര്‍ത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണെന്നായിരുന്നു വിമര്‍ശകന്റെ കമന്റ്.

കുടുംബങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നത് ? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ ? കാണാത്തവര്‍ കാണട്ടെ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ, ഇതായിരുന്നു ഉണ്ണിയുടെ മറുപടി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.