CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 58 Minutes 3 Seconds Ago
Breaking Now

അധോലോക രാജാവായി മമ്മൂട്ടി, അമീര്‍ വരുന്നു

ദുബായ് പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അധോലോക രാജാവിന്റെ വേഷം അവതരിപ്പിക്കുന്നു. ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രത്തിന് അമീര്‍ എന്നാണ് പേര്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. സിനിമ സംവിധാനം ചെയ്യുന്നത് വിനോജ് വിജയനാണ്. ചിത്രത്തിന്റെ ടാഗ്ലൈന്‍ കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍ എന്നാണ്.

ദി ഗ്രേറ്റ് ഫാദര്‍, അബ്രാമിന്റെ സന്തതികള്‍ എന്നിവയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രമാണിത്. ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങും. പൂര്‍ണ്ണമായും ദുബായിലാണ് ചിത്രീകരിക്കുന്നത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.