ജീവിതം മെച്ചപ്പടുത്താന്‍ ദുബായില്‍ എത്തിപ്പെടുന്നവര് നിരവധിയാണ്. ഒരു മായാനഗരമാണ് ഇവിടം. കഴിഞ്ഞ ദിവസം ദുബായ് നഗരത്തിലൂടെ നടക്കാന്‍ ഇറങ്ങിയവര്‍ക്കെല്ലാം രണ്ട് സ്വദേശി യുവാക്കള്‍ ആയിരം ദിര്‍ഹം വീതം നല്‍കിയത് ഏവരേയും അമ്പരപ്പിച്ചു. വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നവര്‍ക്കാണ് അറബി വേഷത്തിലെത്തിയ യുവാക്കള്‍ പണം വിതരണം ചെയ്തത്. സംഭവം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.
അറബികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പലര്‍ക്കും വിശ്വസിക്കാനാകുന്നില്ലായിരുന്നു. ഇത് എന്തിനാണ് എന്ന ചോദ്യത്തിന് ഷെയ്ക് മുഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ സമ്മാനമെന്നണ് യുവാക്കള്‍ മറുപടി പറയുന്നത്. ഡെലിവറി ബോയ്മാരും ക്ലീനിങ് തൊഴിലാളികളുമെല്ലാം പണം വാങ്ങുന്നുണ്ട് . എന്നാല്‍ എവിടെ വച്ചു നടന്ന സംഭവമാണിതെന്ന് വ്യക്തമല്ല. പണം കൊടുത്ത കാരണവും പുറത്തുവന്നിട്ടില്ല. ഔദ്യോഗിക വിശദീകരണമൊന്നും വിഷയത്തില്‍ വന്നിട്ടില്ല .