CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 12 Seconds Ago
Breaking Now

341 സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്നും, വിവാഹത്തിന് ശേഷമാണ് 50 ബന്ധങ്ങള്‍ ഉണ്ടായതെന്നും വെളിപ്പെടുത്തല്‍ ; ഭാര്യ ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി

ഒപ്പേറ വിന്‍ഫ്രെ നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയിലാണ് ജാസന്റെ പ്രഖ്യാപനം.

ഭര്‍ത്താവിനൊപ്പം അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ ഭാര്യ ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകള്‍ കേട്ട് ചാനലില്‍ നിന്നും ഇറങ്ങിപ്പോയി. 341 സ്ത്രീകളുമായി കിടക്ക പങ്കിട്ടെന്നും, വിവാഹത്തിന് ശേഷമാണ് ഇതില്‍ 50 ബന്ധങ്ങള്‍ ഉണ്ടായതെന്നും പ്രഖ്യാപിച്ചതോടെയാണ് ഭാര്യ ടെലിവിഷന്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

എട്ട് വര്‍ഷക്കാലമായി ബ്രാന്‍ഡി മാക്‌സിയലും, ജാസണ്‍ മാക്‌സിയലും വിവാഹിതരായിട്ട്. ഭര്‍ത്താവ് അത്ര വിശ്വസ്തനല്ലെന്ന് ഇവര്‍ക്ക് 35കാരിയായ ബ്രാന്‍ഡിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇത് ഏതാനും തവണ മാത്രമാകുമെന്ന വിശ്വാസം തെറ്റിച്ചാണ് ജാസണ്‍ തന്റെ പട്ടിക പ്രഖ്യാപിച്ചത്.

ഒപ്പേറ വിന്‍ഫ്രെ നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയിലാണ് ജാസന്റെ പ്രഖ്യാപനം. അവതാരിക ഇയാന്‍ല വാന്‍സാന്റിന്റെ ചോദ്യത്തിനാണ് 341 പേരുമായി കിടക്ക പങ്കിട്ടെന്ന് ജാസണ്‍ വ്യക്തമാക്കിയത്. ഇത് കേട്ട് ഞെട്ടിയതോടെയാണ് നാണംകെട്ട ഏര്‍പ്പാടാണ് കാണിച്ചതെന്ന് വ്യക്തമാക്കി ബ്രാന്‍ഡിയുടെ കണ്ണുനിറഞ്ഞത്.

അവതാരിക സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷോയില്‍ നിന്നും ബ്രാന്‍ഡി ഇറങ്ങിപ്പോന്നു. മകന്‍ എന്നെങ്കിലും ഒരിക്കല്‍ ഈ സംഭവം അറിയുമ്പോള്‍ മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിനും കര്‍ട്ടനിട്ടു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.