CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 22 Seconds Ago
Breaking Now

മുളക് തീറ്റ മത്സരം ; സാത്താന്‍ മുളക് കഴിച്ച മത്സരാര്‍ത്ഥി കുഴഞ്ഞുവീണു

മുളക് കഴിച്ച് അവശനിലയിലായ ഈ മത്സരാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചു.

മുളക് തീറ്റ മത്സരം. കേള്‍ക്കുമ്പോഴേ അറിയാം സംഗതി പണിയാണെന്ന്. അധികം പേരൊന്നും മത്സരിക്കാന്‍ നില്‍ക്കുകയുമില്ല. എന്നാല്‍ ധൈര്യം സംഭരിച്ച് ഒന്നാം സ്ഥാനത്തെത്താന്‍ ചിലരെങ്കിലും ശ്രമിക്കും. എന്തായാലും ഇത്തരമൊരു മത്സരത്തില്‍ ലോകത്തിലെ ഏറ്റവും എരിവുള്ള റെഡ് ഹോട്ട് സാത്താന്‍ മുളക് കഴിച്ച മത്സരാര്‍ത്ഥി കുഴഞ്ഞുവീണു.

മുളക് കഴിച്ച് അവശനിലയിലായ ഈ മത്സരാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചു. യുകെയിലെ മുളക് രാജ്ഞിയെന്ന് അറിയപ്പെടുന്ന ഷാഹിനാ വസീമുമായുള്ള മത്സരത്തിനിടെയാണ് നാടകീയമായ രംഗങ്ങള്‍. 25 മത്സരങ്ങളില്‍ എതിരില്ലാതെ വിജയിച്ച വ്യക്തിയാണ് ഷാഹിന.

ബ്രൈറ്റണില്‍ നടന്ന മത്സരത്തില്‍ ഇരുവരും സമനിലയില്‍ നില്‍ക്കവെയാണ് പുരുഷനായ മത്സരാര്‍ത്ഥി അസുഖബാധിതനായത്. റോയല്‍ സസെക്‌സ് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ഇദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്‌തെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായാണ് സാത്താന്‍ മുളകിനെ വിലയിരുത്തുന്നത്.

ഇത്രയും എരിവുള്ള മുളക് കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പെട്ടെന്ന് തലവേദന രൂപപ്പെട്ട് തലച്ചോറിലേക്കുള്ള രക്തധമനികള്‍ പൊട്ടി മരിക്കാനും ഇടയുണ്ടെന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.