CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 19 Minutes 32 Seconds Ago
Breaking Now

നിരവ് മോദിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് ഇന്ത്യ സര്‍ക്കാരിനോട് യുകെ

13000 കോടി രൂപയുടെ വഞ്ചനാകേസില്‍ ഇന്ത്യ നിരവധി രേഖകള്‍ ഹാജരാക്കിയിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നിരവ് മോദിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് ഇന്ത്യ സര്‍ക്കാരിനോട് യുകെ ആവശ്യപ്പെട്ടു. രാജ്യംവിട്ട വജ്രവ്യാപാരിയെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തുന്നതിന് ഇടെയാണ് ഈ തിരിച്ചടി. 13000 കോടി രൂപയുടെ വഞ്ചനാകേസില്‍ ഇന്ത്യ നിരവധി രേഖകള്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ വേണമെന്നാണ് യുകെ ഗവണ്‍മെന്റ് ആവശ്യപ്പെടുന്നത്. 18 വിശദീകരണങ്ങളും, 3 നിബന്ധനകളുമാണ് ലണ്ടന്‍ അധികൃതര്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഈ നീക്കം മൂലം നിരവ് മോദി തല്‍ക്കാലത്തേക്ക് കോടതിക്ക് മുന്നില്‍ ഹാജരാകാതെ ഒഴിഞ്ഞ് നില്‍ക്കാന്‍ ഇടയാക്കും.

നിരവ് മോദി നല്‍കിയ വ്യാജ കത്തിനെക്കുറിച്ചുള്ള വിവരങ്ങളും, ഇക്കാലയളവില്‍ നടത്തിയ തട്ടിപ്പുകളുമാണ് ഇന്ത്യാ ഗവണ്‍മെന്റ് വിവരം നല്‍കേണ്ടത്. ഒപ്പം ലണ്ടനില്‍ ഇയാളുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണം. രേഖകള്‍ യുകെയ്ക്ക് കൈമാറുന്നതോടെ ഇത് നിരവ് മോദിയുടെ കൈകളിലുമെത്തുമെന്നതാണ് ഇന്ത്യക്ക് പാരയാകുക.

ഇതനുസരിച്ച് പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇയാള്‍ തയ്യാറാക്കും. ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി യുകെ സുരക്ഷിത താവളമാക്കുന്നതാണ് ഇപ്പോഴത്തെ പല കേസുകളിലും കണ്ടുവരുന്ന രീതി.

 




കൂടുതല്‍വാര്‍ത്തകള്‍.