CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Seconds Ago
Breaking Now

പള്ളികള്‍ ശവകുടീരങ്ങളായാല്‍ വിശ്വാസികള്‍ക്ക് ബോറടിക്കും; അധ്വാനിച്ച് പണിയെടുക്കാന്‍ സഭാ നേതാക്കളോട് വോര്‍സ്റ്റര്‍ ബിഷപ്പിന്റെ ഉപദേശം; രസം നഷ്ടമായാല്‍ പള്ളികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

പുനരുദ്ധാരണങ്ങളെ തടയാന്‍ ശ്രമിച്ചാല്‍ ആരാധനാലയങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും, ഡാന്‍സ് സ്റ്റുഡിയോയുമായി മാറുമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജഡ്ജ്

ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് രസകരമായ അനുഭവമായി മാറ്റാന്‍ സഭാ നേതാക്കള്‍ കൂടുതല്‍ അധ്വാനിച്ച് പണിയെടുക്കണമെന്ന് മുന്നറിയിപ്പ്. മാഞ്ചസ്റ്ററില്‍ നടക്കുന്ന ആദ്യത്തെ നാഷണല്‍ കത്തീഡ്രല്‍സ് കോണ്‍ഫറന്‍സിലാണ് വോര്‍സ്റ്റര്‍ ബിഷപ്പ് ജോണ്‍ ഇഞ്ച് ഈ മുന്നറിയിപ്പ് നല്‍കിയത്. കുര്‍ബാനകള്‍ ഇല്ലാത്ത സമയങ്ങളില്‍ പല പള്ളികളും ശവകുടീരങ്ങള്‍ പോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സന്ദര്‍ശകരെ ഈ സമയത്ത് പലരും അടുപ്പിക്കുന്നില്ല. പല പള്ളികളും പൂട്ടിയിട്ട നിലയിലാകും, ആരാധന ഇല്ലാത്ത സമയത്ത് ഇവ ശവകുടീരങ്ങള്‍ പോലെയാണ്. സേവനം നല്‍കേണ്ട സമൂഹത്തിന്റെ ജീവിതത്തില്‍ നിന്നും ഏറെ അകന്നാണ് ഈ നില്‍പ്പ്. കത്തീഡ്രലുകള്‍ മാത്രമാണ് അങ്ങനെയല്ലാത്തത്, ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. 

ബിഷപ്പ് ജോണിന്റെ അഭിപ്രായങ്ങളെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പിന്തുണച്ചു. കത്തീഡ്രലുകളില്‍ വിനോദമില്ലെങ്കില്‍ അത് ഏത് തരത്തിലാകുമെന്ന് ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുമെന്ന് ജസ്റ്റിന്‍ വെല്‍ബി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം കോണ്‍ഫറന്‍സില്‍ സംസാരിച്ചത്. 'ആളുകളെ ബോറടിപ്പിക്കരുതെന്നാണ് എനിക്ക് ആവശ്യമുള്ള ആദ്യത്തെ കാര്യം. അവര്‍ക്ക് വിനോദം നല്‍കണം. കത്തീഡ്രലുകള്‍ ദൈവത്തെക്കുറിച്ചുള്ളതാണ്. ഒരു കെട്ടിടത്തിനുള്ളില്‍ ദൈവത്തെക്കുറിച്ച് അറിയാന്‍ ഏറെ ആവേശമുണ്ടാകും. പക്ഷെ അവിടെ ദൈവത്തെ അറിഞ്ഞില്ലെങ്കില്‍ ബോറടിയാകും ഫലം', അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

പുനരുദ്ധാരണങ്ങളെ തടയാന്‍ പാരമ്പര്യവാദികള്‍ ശ്രമിച്ചാല്‍ ആരാധനാലയങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും, ഡാന്‍സ് സ്റ്റുഡിയോയുമായി മാറുമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജഡ്ജ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ ആഹ്വാനങ്ങള്‍. നിലവിലെ പള്ളികള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ബുദ്ധിപരമായ മാറ്റങ്ങളോട് ആളുകള്‍ വിയോജിക്കുമ്പോള്‍ ഇത്തരം പള്ളികള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും, ക്ലൈംബിംഗ് വാള്‍, ഡാന്‍സ് സ്റ്റുഡിയോ എന്നിവയായി രൂപമാറ്റം വരുത്തിയതിന് പുറമെ ചിലത് ഇടിച്ചുനിരത്തിയതും ഓര്‍മ്മിക്കണം, ചാന്‍സലര്‍ ജൂണ്‍ റോഡ്‌ജേഴ്‌സ് വ്.ക്തമാക്കി. ഗ്ലോസ്റ്ററിലെ ഗ്രേഡ് 2 പട്ടികയിലുള്ള മറീനേഴ്‌സ് ചര്‍ച്ചിലെ പുനരുദ്ധാരണത്തിന് അനുമതി നല്‍കവെയാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. 

പള്ളികള്‍ മാറാന്‍ സമയമായെന്ന് ജഡ്ജ് റോഡ്‌ജേഴ്‌സ് ഓര്‍മ്മിപ്പിച്ചു. വല്ലപ്പോഴും വരുന്ന ടൂറിസ്റ്റുകള്‍ സന്ദര്‍ശക പുസ്തകത്തില്‍ ഒരു വരി കുറിയ്ക്കാനേ കഴിയൂ. ഓടകള്‍ വൃത്തിയാക്കാന്‍ ചര്‍ച്ച് വാര്‍ഡന്‍ തന്നെ വേണം, അവര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.