CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 42 Seconds Ago
Breaking Now

മാതാപിതാക്കള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; നിങ്ങളുടെ മക്കള്‍ ഗുണ്ടാ സംഘങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ടോ; 12 വയസ്സുള്ള കുട്ടികളെ പോലും പണവും, വസ്ത്രവും നല്‍കി മയക്കുമരുന്ന് വില്‍പനയ്ക്ക് വിനിയോഗിക്കുന്നു; മലയാളി ബാലനെ കുത്തിക്കൊന്ന കഥ മറക്കേണ്ട

ട്വിറ്റര്‍, എഫ്ബി, മറ്റ് സോഷ്യല്‍ മീഡിയ വഴി ആദ്യം ബന്ധം സ്ഥാപിച്ച് പിന്നീട് തങ്ങളുടെ സംഘത്തിലേക്ക് ഉവരെ എത്തിക്കുന്നതാണ് രീതി

സാധാരണക്കാരെ സഹായിക്കാനായി അമ്മയ്‌ക്കൊപ്പം എപ്പോഴും നിലനിന്ന പയ്യന്‍. പക്ഷെ ഒരു സുപ്രഭാതത്തില്‍ വീടിന് അടുത്തുവെച്ച് അവനെ കുത്തിക്കൊന്നപ്പോള്‍ വീട്ടുകാര്‍ മാത്രമാണ് അമ്പരന്നത്. കാരണം ആ മലയാളി ബാലന് മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധവും വില്‍പ്പനയും പുറമെയുള്ളവര്‍ക്ക് അറിയാമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കഞ്ചാവ് വില്‍പ്പനയുടെ ശത്രുതയില്‍ ഒരു മലയാളി കുടുംബത്തിന് അവരുടെ മകനെ നഷ്ടമായത്. കുട്ടികളെ വില്‍പ്പനയ്ക്കായി വിനിയോഗിക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നതായാണ് ഇപ്പോള്‍ മന്ത്രിമാര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നത്. 

12 വയസ്സുള്ള കുട്ടികളെ പോലും മയക്കുമരുന്ന് വില്‍ക്കാന്‍ ഇത്തരം സംഘങ്ങള്‍ ഉപയോഗിക്കുന്നതായാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്. ക്ലാസ് എ നര്‍ക്കോടിക്‌സ് വില്‍പ്പനയും, പണക്കൈമാറ്റവും കുട്ടികളെ ഉപയോഗിച്ച് ഗ്യാംഗുകള്‍ സംഘടിതമായി നടത്തിവരികയാണെന്ന് ഹോം ഓഫീസ് പ്രസിദ്ധീകരിച്ച നിബന്ധനകളില്‍ വ്യക്തമാക്കുന്നു. ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒരു പോലെ ഈ വില്‍പ്പനയില്‍ കണ്ണികളാണ്. ചെറിയ പട്ടണങ്ങളിലെ വിപണിയിലും, കടല്‍ത്തീരത്തുള്ള റിസോര്‍ട്ടുകളിലും ഹെറോയിന്‍ മുതല്‍ കൊക്കെയിന്‍ വരെ ഈ കുട്ടികളെ ഉപയോഗിച്ചാണ് ക്രിമിനലുകള്‍ വിതരണം ചെയ്യുന്നത്. 

ആയിരത്തിലേറെ കണ്‍ട്രി ലൈന്‍ ഗ്യാംഗുകള്‍ ബ്രിട്ടനില്‍ സജീവമാണെന്ന് അധികൃതര്‍ കരുതുന്നു. ഒരു വര്‍ഷത്തിനിടെ 40 ശതമാനത്തിന്റെ വര്‍ദ്ധനവ്. വര്‍ഷത്തില്‍ 1.8 ബില്ല്യണ്‍ പൗണ്ടിന്റെ ലാഭമാണ് ഈ കച്ചവടത്തില്‍ നിന്നും സൃഷ്ടിക്കപ്പെടുന്നത്. അനധികൃത കച്ചവടം പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. രക്ഷിതാക്കള്‍, അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍, ജിപി, നഴ്‌സ്, പോലീസ് ഓഫീസര്‍, കൗണ്‍സില്‍ സ്റ്റാഫ് എന്നിവരെ ലക്ഷ്യമാക്കിയാണ് ബോധവത്കരണം നടത്തുക. ഇരകളെയും, സഹായം ആവശ്യമുള്ളവരെയും കാണുമ്പോള്‍ മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ആഴ്ചയില്‍ നൂറുകണക്കിന് പൗണ്ട് വരുമാനം, മയക്കുമരുന്ന്, ഡിസൈനര്‍ വസ്ത്രങ്ങള്‍, പദവി, സംരക്ഷണം, സൗഹൃദം എന്നിവയെല്ല്ാമാണ് സംഘങ്ങളുടെ ആയുധം. ഇതൊന്നും ഏശിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്ന ഭീഷണിയും ഉപയോഗിക്കും. 

വെളുത്തവര്‍ഗ്ഗക്കാരായ കുട്ടികളെ അധികൃതര്‍ ശ്രദ്ധിക്കാതെ പോകുന്നതിനാല്‍ ഇവരാണ് പ്രധാന ലക്ഷ്യം. ട്വിറ്റര്‍, എഫ്ബി, മറ്റ് സോഷ്യല്‍ മീഡിയ വഴി ആദ്യം ബന്ധം സ്ഥാപിച്ച് പിന്നീട് തങ്ങളുടെ സംഘത്തിലേക്ക് ഉവരെ എത്തിക്കുന്നതാണ് രീതി. സ്‌കൂളില്‍ പോകുന്ന രീതിയിലും, എവിടെ നിന്നെന്ന് വ്യക്തമല്ലാത്ത പണം, വസ്ത്രം, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഒന്നിലേറെ ഫോണ്‍ കൈവശം വെയ്ക്കുന്നതും അപകടത്തിന്റെ ലക്ഷണമായി ഹോം ഓഫീസ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.