CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 9 Seconds Ago
Breaking Now

ആരോപണം നടത്തുന്ന കന്യാസ്ത്രീ മഠത്തിലെ പ്രശ്‌നക്കാരി ; ആരോപണമുന്നയിക്കാന്‍ കാരണം തന്നോടുള്ള വിരോധം ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് ഉന്നയിക്കുന്നത് നിരവധി കാര്യങ്ങള്‍

നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.

ലൈംഗീക ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വീണ്ടും മോശമായി ചിത്രീകരിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ആരോപണം ഉന്നയിക്കുന്ന കന്യാസ്ത്രീയും കുടുംബവും മോശക്കാരാണെന്ന് നേരത്തെയും ബിഷപ്പ് വിമര്‍ശിച്ചിരുന്നു. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. കോട്ടയം കുറവിലങ്ങാട് മഠത്തിലെ പ്രശ്‌നത്താരിയാണ് ഇവര്‍. കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉള്ളത് കൊണ്ടാണ് ആരോപണം ഉന്നയിച്ചതെന്നും ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കേയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.

കന്യാസ്ത്രീയും കുടുംബവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി. കേരളത്തില്‍ കാലു കുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മഠത്തിലെ ശല്യക്കാരിയായതിനാല്‍ കന്യാസ്ത്രീയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.ഇതാണ് തന്നോട് വിരോധമുണ്ടാകാന്‍ കാരണമെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു.

തനിക്കെതിരെ പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ ലൈംഗീകമായി പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. കന്യാസ്ത്രീ നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമെന്ന് നേരത്തെ പോലീസും വ്യക്തമാക്കിയിരുന്നു. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും കേസില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും തന്നെ നിരന്തരം ക്രൂശിക്കുകയാണെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നു.

ജാമ്യാപേക്ഷയിലുള്ള സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ അറസ്റ്റുണ്ടാകുമെന്ന സൂചന ബിഷപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതാണ് താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന മുന്‍ നിലപാട് അദ്ദേഹം മാറ്റിയത് .




കൂടുതല്‍വാര്‍ത്തകള്‍.