CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 11 Seconds Ago
Breaking Now

പുലി വരുന്നേ എന്നു പറയും പോലെ ലോട്ടറി അടിച്ചേ എന്നെപ്പോഴും നുണ പറഞ്ഞു ; ഒടുവില്‍ സംഭവിച്ചപ്പോളിങ്ങനെ !!

ഒരു മില്യണ്‍ പൗണ്ടാണ് കിട്ടിയത്. തുടര്‍ച്ചയായി പറ്റിക്കുന്നതിനാല്‍ ഷാര്‍ലറ്റ് വിളിച്ചപ്പോള്‍ തിരക്കാണെന്ന് പറഞ്ഞ് ഭര്‍ത്താവ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

പുലി വരുന്നേ എന്നു പറയും പോലെ ആദ്യം പറ്റിച്ചാല്‍ പിന്നെ വിശ്വസിക്കാന്‍ പ്രയാസമാണ്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിലെ ഡാനിയേല്‍ പെര്‍ട്ടിന് പറ്റിയതും ഇതാണ്. ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ഭാര്യ മുമ്പ് പറ്റിച്ചു. പിന്നീട് സത്യമായി വിളിച്ചു പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ഒടുവില്‍ സ്‌ക്രീന്‍ഷോട്ട് അയച്ചുകൊടുത്താണ് ഷാര്‍ലറ്റ് ഭര്‍ത്താവിനെ വിശ്വസിപ്പിച്ചത്.

മൂന്നാഴ്ച മുമ്പാണ് ഷാര്‍ലറ്റ് രണ്ടരലക്ഷം പൗണ്ടിന്റെ ലോട്ടറിയടിച്ചെന്ന് പറഞ്ഞാണ് ഭര്‍ത്താണ് പെര്‍ട്ടിനെ ആശിപ്പിച്ചത്. എന്തായാലും ഈ പറ്റിക്കലിന് പിന്നാലെ ഭാഗ്യമെത്തി. ശരിക്കും ലോട്ടറിയടിച്ചു. മരപ്പണിക്കാരനാണ് പെര്‍ട്ട്. ഇരുവരും പഠിക്കുന്ന കാലത്ത് തുടങ്ങിയതാണ് ഇഷ്ടം. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായി. മൂന്നു മക്കളുണ്ട്. ദമ്പതികള്‍ ലോട്ടറി കമ്പക്കാരാണ് .

ഓണ്‍ലൈന്‍ ലോട്ടറി അക്കൗണ്ടിലെ അവസാന ഒന്നരപൗണ്ട് കൊടുത്താണ് ഷാര്‍ലറ്റ് യൂറോ മില്യന്‍ ഹോട് പികിസ് ലോട്ടറിയെടുത്തത്. ഒരു മില്യണ്‍ പൗണ്ടാണ് കിട്ടിയത്. തുടര്‍ച്ചയായി പറ്റിക്കുന്നതിനാല്‍ ഷാര്‍ലറ്റ് വിളിച്ചപ്പോള്‍ തിരക്കാണെന്ന് പറഞ്ഞ് ഭര്‍ത്താവ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

തുടര്‍ന്നാണ് സ്‌ക്രീന്‍ഷോട്ട് അയച്ചുകൊടുത്തത്. ഇതോടെ സംശയം മാറി. ലോട്ടറി അടിച്ച പണം കൊണ്ട് വീടുവാങ്ങാനാണ് തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.