CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 44 Minutes 23 Seconds Ago
Breaking Now

ന്യായീകരിക്കാനില്ല ; വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് രാഷ്മികയുടെ ആദ്യ പ്രതികരണം

ഗീതാഗോവിന്ദം നായിക രാഷ്മിക മന്ദാന നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയതായി വാര്‍ത്ത വന്നിരുന്നു. പിന്നാലെ വലിയ വിമര്‍ശനമാണ് രാഷ്മികയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രാഷ്മിക മന്ദാന തന്നെ രംഗത്തുവന്നിരിക്കുന്നു.

'കുറച്ചു നാളായി ഞാന്‍ പ്രതികരിക്കുന്നില്ലായിരുന്നതില്‍ ക്ഷമിക്കണം .പക്ഷെ ,എന്നെക്കുറിച്ചുള്ള കഥകളും ലേഖനങ്ങളും കമന്റുകളും ട്രോളുകളുമെല്ലാം കാണുന്നുണ്ടായിരുന്നു. ഇതിലൂടെയെല്ലാം ഞാന്‍ അസ്വസ്ഥയുമാണ് എന്നെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതില്‍. പക്ഷെ , നിങ്ങളെയാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല ..കാരണം നിങ്ങള്‍ വിശ്വസിക്കുന്നത് അതാണ്..ഞാന്‍ ആരോടും ഒന്നും ന്യായീകരിക്കാന്‍ ഇല്ല. ഇതാണെനിക്ക് പറയാനുള്ളത്, ഞാന്‍ കന്നഡ സിനിമയില്‍ തുടരും . സിനിമ മേഖലയില്‍ ഉള്ളവരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ , ഞങ്ങള്‍ക്കല്പം മനസമധാനം തരൂ'എന്നാണ് പ്രതികരണം.

തന്നെ ഉപേക്ഷിച്ചതിന് നടിയെ ആരും കുറ്റപ്പെടുത്തരുതെന്ന് രക്ഷിതും പ്രതികരിച്ചിരുന്നു.

രാഷ്മികക്കും രക്ഷിതിനും ഈ തീരുമാനം ബുദ്ധിമുട്ടേറിയതാണെങ്കിലും കരിയറിന് വേണ്ടി രണ്ടാളും ഉള്‍ക്കൊള്ളണമെന്നും , ഇപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

സിനിമ സെറ്റില്‍ വച്ച് പ്രണയത്തിലായ രക്ഷിതും രാഷ്മികയും 2017 മെയിലാണ് വിവാഹ നിശ്ചയം നടത്തിയത്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.