CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 59 Minutes 32 Seconds Ago
Breaking Now

ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ക്ക് എന്‍എച്ച്എസില്‍ മുന്‍ഗണനയില്ല; അവസരം നഷ്ടമാക്കുകയാണെന്ന് കുറ്റപ്പെടുത്തി ആര്‍സിഎന്‍; വിദേശ നഴ്‌സുമാരില്ലെങ്കില്‍ എന്‍എച്ച്എസിന്റെ കാര്യം തഥൈവയെന്ന് മുന്നറിയിപ്പ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നഴ്‌സിംഗ് പ്രൊഫഷണലുകളെ ആശ്രയിച്ചാണ് യുകെയുടെ നിലനില്‍പ്പ്

ബ്രക്‌സിറ്റിന് ശേഷം എന്‍എച്ച്എസിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏത് തരത്തിലാകുമെന്നതിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തെരേസ മേയ് സൂചനകള്‍ നല്‍കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റില്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍ഗണന നല്‍കില്ലെന്നാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. എന്നാല്‍ കൈയിലുള്ള അവസരമാണ് യുകെ നഷ്ടമാക്കുമെന്നതെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ തൊഴിലവസരങ്ങളുടെ എണ്ണം റെക്കോര്‍ഡ് ഉയരം കീഴടക്കിയത്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ പ്രത്യേകിച്ച് നയപരിപാടികള്‍ ഇല്ലെന്ന് ആക്ടിംഗ് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോണാ കിനെയര്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഭാവിയിലെ യുകെ ഇമിഗ്രേഷന്‍ സിസ്റ്റം പുതിയ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാന്‍ തക്കവണ്ണമുള്ളതാകണം. ഇതോടൊപ്പം നിലവിലുള്ള പ്രഗത്ഭരെ പിടിച്ചുനിര്‍ത്താനും കഴിയണം. രോഗികളുടെ സുരക്ഷ ഇത് അടിസ്ഥാനമാക്കിയാണുള്ളത്, ഡോണ വ്യക്തമാക്കി.

ഇയു ഇതര രാജ്യങ്ങളില്‍ നിന്നുമുള്ള ഹൈ സ്‌കില്‍ഡ് ജീവനക്കാരുടെ പരിധി എടുത്ത് കളയാനുള്ള തീരുമാനത്തെയും ആര്‍സിഎന്‍ സ്വാഗതം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നഴ്‌സിംഗ് പ്രൊഫഷണലുകളെ ആശ്രയിച്ചാണ് യുകെയുടെ നിലനില്‍പ്പ്. ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ക്യാപ് ഏര്‍പ്പെടുത്തുന്നത് നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനെ ബാധിക്കുകയും ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സര്‍വ്വീസുകളെ അട്ടിമറിക്കുകയും ചെയ്യുമെന്ന് ആര്‍സിഎന്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ പാദത്തേക്കാള്‍ നഴ്‌സിംഗ് വേക്കന്‍സികള്‍ 17% ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് വെറും 9% ആയിരുന്നു വേക്കന്‍സി നിരക്ക്.




കൂടുതല്‍വാര്‍ത്തകള്‍.