CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 29 Minutes 41 Seconds Ago
Breaking Now

നടിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു ; പിന്നീട് ഷൂട്ടിംഗ് സെറ്റില്‍ വച്ച് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തു ; വിമര്‍ശിച്ച് നടി

സീരിയലിന് വേണ്ടി അണിഞ്ഞിരുന്ന പോലീസ് വേഷത്തിലാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നിലാനി പോലീസിനെതിരേ വിമര്‍ശനവുമായി വന്നത്.

തമിഴ് സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിലാനി. മാസങ്ങള്‍ക്ക് മുന്‍പ് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പതിമൂന്ന് പേര്‍ വെടിയേറ്റ് മരിച്ചതിന് പോലീസിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നാണ് നിലാനി വാര്‍ത്തകളില്‍ ഇടം നേടുന്നത്. സീരിയലിന് വേണ്ടി അണിഞ്ഞിരുന്ന പോലീസ് വേഷത്തിലാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ നിലാനി പോലീസിനെതിരേ വിമര്‍ശനവുമായി വന്നത്. അതിന്റെ പേരില്‍ ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

ഇവരുടെ കാമുകനെന്ന് പറയപ്പെട്ടിരുന്ന ഗാന്ധി ലളിത് കുമാര്‍ എന്ന യുവാവിന്റെ ആത്മഹത്യയോടെയാണ് നിലാനി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ലളിത്കുമാറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ബാക്കി നില്‍ക്കെ തെളിവുകള്‍ ഇല്ലാതെ തന്നെക്കുറിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ച മാധ്യങ്ങള്‍ക്കെതിരേ പരാതി നല്‍കാന്‍ നിലാനി കഴിഞ്ഞ ദിവസം കമ്മീഷണറെ കണ്ടിരുന്നു. ലളിത് ഒരു മാനസിക രോഗി ആണെന്നും തന്റെ കുഞ്ഞുങ്ങളെ വരെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് നിലാനി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.