CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 21 Seconds Ago
Breaking Now

വ്യവസായിയുടെ കുടുംബം ആത്മഹത്യ ചെയ്ത സംഭവം ; പിന്നില്‍ കാമുകിയുടെ ആത്മാവെന്ന് !

തന്റെയും ഭാര്യയുടേയും മകളുടേയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

വ്യവസായി കുനാല്‍ ത്രിവേദിയുടേയും കുടുംബത്തിന്റെയും മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കുനാലിന്റെ ആത്മഹത്യാ കുറിപ്പ് പോലീസിനെ വലയ്ക്കുകയാണ്. തന്റെയും ഭാര്യയുടേയും മകളുടേയും മരണത്തിന് പിന്നില്‍ ദുഷ്ടാത്മാക്കളാണെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

ഒരിക്കലും താന്‍ സ്വമേധയാ മദ്യപിച്ചിട്ടില്ല, ദുരാത്മാക്കള്‍ കീഴ്‌പ്പെടുത്തുകയാണെന്നും ഇയാള്‍ അമ്മയ്ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കൂടാതെ കുനാലിന്റെ ഭാര്യ കവിത എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചു. ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആത്മാവിന്റെ ഉപദ്രവമാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് കവിത കത്തില്‍ പറയുന്നു.

ദമ്പതികളേയും മകളേയും ബുധനാഴ്ചയാണ് അഹമ്മദാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാല്‍ ത്രിവേദി, ഭാര്യ കവിത, മകള്‍ ശ്രീന എന്നിവരുടെ മൃതദേഹം കണ്ടെത്തി. കുനാലിന്റെ അമ്മ ജയശ്രീ ബെന്നിനെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക നിഗമനം ആത്മഹത്യയാണ്. എന്നാല്‍ മറ്റുള്ളവരെ കൊന്ന ശേഷം കുനാല്‍ ആത്മഹത്യ ചെയ്തതാണോ എന്നും അന്വേഷിക്കുന്നുണ്ട് .

 




കൂടുതല്‍വാര്‍ത്തകള്‍.