CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 52 Seconds Ago
Breaking Now

രാഷ്ട്രീയക്കാര്‍ കണ്ടുപഠിക്കട്ടെ മെഗാനെ; ഗ്രെന്‍ഫെല്‍ ചാരിറ്റി പരിപാടിയില്‍ മൂന്ന് മിനിറ്റ് വികാരപരമായ പ്രസംഗം, അതും എഴുതി വായിക്കാതെ; ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് പിന്തുണയേകാന്‍ ഡച്ചസിന്റെ ചാരിറ്റി കുക്ക്ബുക്ക്; ലണ്ടന്റെ വൈവിധ്യത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യം

തന്റെ പദ്ധതി വിജയിപ്പിക്കാന്‍ ഒരു ഗ്രാമം തന്നെ ഒപ്പം നിന്നതായി മെഗാന്‍

രാഷ്ട്രീയക്കാര്‍ പ്രസംഗിക്കുന്നത് കണ്ടിട്ടില്ലേ. സെക്രട്ടറിമാര്‍ എഴുതിനല്‍കുന്നത് നോക്കി വായിക്കുമ്പോള്‍ താന്‍ പറയുന്നത് എന്താണെന്ന് പോലും വ്യക്തമായി മനസ്സിലാക്കാത്തവരാണ് അധികവും. ജനങ്ങളുടെ മനസ്സിലേക്ക് ഇടിച്ചുകയറാന്‍ വികാരപരമായ പ്രസംഗിക്കുന്നവര്‍ വിരളമാണ്. എന്നാല്‍ ഇവര്‍ക്കെല്ലാം മാതൃകയായി മാറുകയാണ് സസെക്‌സ് ഡച്ചസ് മെഗാന്‍ മാര്‍ക്കിള്‍. ഗ്രെന്റഫെല്‍ ടവര്‍ ദുരന്തത്തില്‍ പെട്ട കുടുംബങ്ങള്‍ക്ക് പിന്തുണയേകാന്‍ ചാരിറ്റി കുക്ക്ബുക്ക് പുറത്തിക്കവെ മെഗാന്‍ മാര്‍ക്കിള്‍ നടത്തിയ മൂന്ന് മിനിറ്റ് പ്രസംഗമാണ് ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചത്. 

ലണ്ടന്‍ നഗരത്തിന്റെ വൈവിധ്യത്തെ പുകഴ്ത്തിയാണ് മെഗാന്‍ സംസാരിച്ചത്. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ നടത്തി ചടങ്ങില്‍ സംസാരിക്കാന്‍ മെഗാന്‍ പ്രസംഗം എഴുതിക്കൊണ്ടുവന്നില്ലെന്നതാണ് സവിശേഷത. മൂന്ന് മിനിറ്റ് ഹൃദ്യമായി അവര്‍ സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്‍പത് മാസമായി ഹബ്ബ് കമ്മ്യൂണിറ്റി കിച്ചണിലെ സ്ത്രീകള്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് സ്‌നേഹത്തിന്റെ അധ്വാനമായ ചാരിറ്റി കുക്ക്ബുക്ക് പുറത്തിറക്കുന്നതെന്ന് ഡച്ചസ് വിശദീകരിച്ചു. ദി ടുഗതര്‍: അവര്‍ കമ്മ്യൂണിറ്റി കുക്ക്ബുക്ക് എന്ന പേരില്‍ പുസ്തകം സ്റ്റോറുകളില്‍ ലഭ്യമാകും. രാജകുടുംബത്തിലെ മെഗാന്റെ ആദ്യത്തെ സ്വന്തം പദ്ധതിയാണിത്. 

മെഗാന്റെ അമ്മ ഡോറിയയും, ഭര്‍ത്താവ് ഹാരി രാജകുമാരനും ചടങ്ങില്‍ പങ്കെടുത്തു. നിങ്ങളെയെല്ലാം അറിയാന്‍ കഴിഞ്ഞത് ഏറെ ഭാഗ്യമായെന്ന്  ഹബ്ബ് കമ്മ്യൂണിറ്റി കിച്ചണിലെ സ്ത്രീകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഡച്ചസ് വ്യക്തമാക്കി. 'കഴിഞ്ഞ ഒന്‍പത് മാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ സ്‌നേഹത്തിന്റെ അധ്വാനമായിരുന്നു. ലണ്ടനിലേക്ക് എത്തിയത് അടുത്തകാലത്താണ്. കിച്ചണിലെ സ്ത്രീകളോട് ഏറെ അടുപ്പവും രൂപപ്പെട്ടു. നിങ്ങളുടെ ദയവാല്‍ ഈ നഗരത്തില്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എത്രത്തോളം വൈവിധ്യമാര്‍ന്ന സംസ്‌കാരമാണെന്ന് തിരിച്ചറിയുകയാണ്. ഈ നഗരത്തില്‍ ജീവിതക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. കിച്ചണ്‍ പ്രതിനിധീകരിക്കുന്നത് ഈ രാജ്യത്തെയാണ്', മെഗാന്‍ വ്യക്തമാക്കി. 

തന്റെ പദ്ധതി വിജയിപ്പിക്കാന്‍ ഒരു ഗ്രാമം തന്നെ ഒപ്പം നിന്നതായി മെഗാന്‍ പറയുന്നു. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്, അവരുടെ പിന്തുണയ്ക്ക് നന്ദി, ഡച്ചസ് പറഞ്ഞു. വെറുമൊരു കുക്ക്ബുക്ക് എന്നതിനപ്പുറം ഭക്ഷണത്തിന്റെ ശക്തി പകരുന്ന ഒരു കഥ തന്നെ പറയാനുണ്ട്. ഓരോ റെസിപ്പി പറയുമ്പോഴും അതിന് പിന്നിലുള്ള വ്യക്തിയെ അറിയുകയാണ്, മെഗാന്‍ ചൂണ്ടിക്കാണിച്ചു. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആവശ്യമായ ധനസഹായം കുക്ക്ബുക്ക് വില്‍പ്പന വഴി നേടാമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനായി ആവശ്യക്കാര്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മെഗാന്‍. 

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹമുള്ള മെഗാന്‍ ഇനി ബ്രിട്ടീഷ് രാഷ്ട്രീയത്തിലെങ്ങാന്‍ ഒരു കൈ പയറ്റാന്‍ ഇറങ്ങുമോയെന്നാണ് നിരീക്ഷരുടെ സംശയം. രാജകുടുംബത്തില്‍ അത്തരമൊരു രീതി ഇല്ലെങ്കിലും പല കെട്ടുപാടുകള്‍ പൊട്ടിച്ച് മുന്നേറുന്ന ഘട്ടത്തില്‍ മാറിയകാലത്തെ അധികാരം കൈയിലെടുക്കാന്‍ മെഗാന്‍ തയ്യാറായാല്‍ രാഷ്ട്രീയ തൊഴിലാളികള്‍ പെട്ടത് തന്നെ!




കൂടുതല്‍വാര്‍ത്തകള്‍.