CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 15 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ രാത്രി ഷിഫ്റ്റും, വീക്കെന്‍ഡും ജോലി ചെയ്യാന്‍ മടിയുള്ള മില്ലേനിയല്‍ ജീവനക്കാര്‍; പുതിയ തലമുറ എന്‍എച്ച്എസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്; ജോലിസമയം ഫ് ളെക്‌സിബിള്‍ ആക്കുന്ന പുതുതലമുറ ജീവനക്കാര്‍ കുടിയേറ്റ ജീവനക്കാര്‍ക്ക് ഉപകാരം തന്നെ!

മണിക്കൂറുകളോളം ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന പഴയ തലമുറയെ അപേക്ഷിച്ച് സൗകര്യപ്രദമായ തൊഴില്‍സമയങ്ങളാണ് പുതുതലമുറ ആവശ്യപ്പെടുന്നത്.

എന്‍എച്ച്എസില്‍ ജോലി ചെയ്യാനെത്തുന്ന ജീവനക്കാര്‍ക്ക് അവിടുത്തെ തൊഴില്‍ സമ്മര്‍ദങ്ങളെക്കുറിച്ച് വ്യക്തമായറിയാം. 24 മണിക്കൂറും ജോലിക്കാര്‍ ആവശ്യമുള്ള ആരോഗ്യ മേഖലയില്‍ ഫ് ളെക്‌സിബിള്‍ ജോലി സമയം വേണമെന്ന് ആവശ്യപ്പെടുന്ന പുതുതലമുറ ജീവനക്കാര്‍ എന്‍എച്ച്എസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണെന്നാണ് മുന്നറിയിപ്പ്. രാത്രി ജോലി ചെയ്യാനും, വീക്കെന്‍ഡില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും പറയുന്ന യംഗ് ജനറേഷനാണ് പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കുമെന്ന് ആരോഗ്യ മേധാവി ഭയപ്പെടുന്നത്. 

മില്ലേനിയല്‍ ജീവനക്കാര്‍ രാത്രി ഷിഫ്റ്റുകളില്‍, വീക്കെന്‍ഡിലും പണിയെടുക്കാന്‍ വിസമ്മതിക്കുന്നതോടെ ജീവനക്കാരെ നിയോഗിക്കാന്‍ എന്‍എച്ച്എസ് പാടുപെടുമെന്നാണ് ഒരു ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നല്‍കുന്നത്. ആരോഗ്യ മേഖലയെ സമ്മര്‍ദത്തില്‍ ആഴ്ത്താനും, ജീവനക്കാരിലെ വിവിധ തലമുറകളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കും ഇത് വഴിയൊരുക്കും. ഇംഗ്ലണ്ടില്‍ മാത്രം ജൂണ്‍ മാസത്തില്‍ 107,743 തൊഴില്‍ വേക്കന്‍സികള്‍ ഉണ്ടെന്ന സമ്മര്‍ദത്തിന് പുറമെയാണ് ഉള്ള യുവാക്കള്‍ തൊഴില്‍ ചെയ്യാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നത്. 

2017 മാര്‍ച്ചില്‍ 98475 വേക്കന്‍സികള്‍ ഉണ്ടായിരുന്നത് 9.4 ശതമാനം വര്‍ദ്ധിച്ചാണ് ഈ അവസ്ഥയില്‍ എത്തിയത്. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പണിയെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാകില്ലെന്ന് മറുപടി പറയാനും കഴിച്ചാത്ത അവസ്ഥയാണെന്ന് ഇദ്ദേഹം പറയുന്നു. ഇങ്ങനെ ഭീഷണിപ്പെടുത്തി ഒതുക്കാന്‍ ശ്രമിച്ചാല്‍ അവര്‍ മറ്റെവിടെയെങ്കിലും പോകും, ചീഫ് എക്‌സിക്യൂട്ടീവ് നിസ്സഹായത വെളിപ്പെടുത്തുന്നു. എന്‍എച്ച്എസില്‍ ജോലി ചെയ്യാനെത്തുന്ന ചെറുപ്പക്കാര്‍ക്ക് ചെയ്യാന്‍ പോകുന്ന ജോലിയുടെ രീതികളെക്കുറിച്ച് തെറ്റായ ധാരണയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി. 

മണിക്കൂറുകളോളം ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന പഴയ തലമുറയെ അപേക്ഷിച്ച് സൗകര്യപ്രദമായ തൊഴില്‍സമയങ്ങളാണ് പുതുതലമുറ ആവശ്യപ്പെടുന്നത്. ഇത് കൂടുതല്‍ സമ്മര്‍ദമാണ് പഴയ ജീവനക്കാരില്‍ സൃഷ്ടിക്കുന്നത്. ഇതെല്ലാം കുടിയേറ്റ ജീവനക്കാര്‍ക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.