CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 1 Minutes 50 Seconds Ago
Breaking Now

ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും അടിച്ചുമാറ്റി 19 കാരന്‍ കാമുകിയ്ക്ക് കൊടുത്തു ; തൊണ്ടിമുതല്‍ വീണ്ടെടുക്കാനൊരുങ്ങിയപ്പോള്‍ ആത്മഹത്യാശ്രമം

പാലാ രാമപുരം സ്വദേശി ശരത്തിന്റെ പാലായിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നുമാണ് എല്ലാം കണ്ടെത്തിയത്.

പോലീസ് പിടിയിലായ മോഷണക്കേസ് പ്രതിയുടെ തൊണ്ടി മുതല്‍ കണ്ടെത്തിയത് കാമുകിയുടെ വീട്ടില്‍ നിന്നും. തെളിവെടുപ്പിന് പോകാനൊരുങ്ങുമ്പോള്‍ കൈമുറിച്ച് പരിക്കേല്‍പ്പിച്ചു. പാലക്കുഴ മൂങ്ങാന്‍കുന്നില്‍ വിദേശ മലയാളിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ മോഷണ മുതലായ ഫ്രിഡ്ജും എല്‍ഇഡി ടിവിയുമാണ് കൊള്ളസംഘത്തിന്റെ തലവനായ 19 കാരന്റെ കാമുകിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. പാലാ രാമപുരം സ്വദേശി ശരത്തിന്റെ പാലായിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നുമാണ് എല്ലാം കണ്ടെത്തിയത്.

ഒരു ലക്ഷം രൂപയുടെ സാധനമാണ് അടിച്ചുമാറ്റിയത്. കാമുകിയ്ക്ക് വീട്ടില്‍ കൊടുത്തതിന് ശേഷം ബാക്കി ആക്രിക്കടയില്‍ വിറ്റു. അഞ്ച് വലിയ ബാറ്ററികളും അടിച്ചുമാറ്റിയിരുന്നു. പോലീസ് പാലായിലെ കാമുകിയുടെ വീട്ടിലേക്ക് തിരിക്കാനിരിക്കേ ശരത്ത് കൈയ്യില്‍ മുറിവേല്‍പ്പിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. തുടര്‍ ചികിത്സ നടത്തി വ്യാഴാഴ്ച രാവിലെയാണ് തൊണ്ടി മുതല്‍ പിടിക്കാന്‍ പോയത്.

ഇന്നലെ രാവിലെ ശരത്തിനേയും കൂട്ടുകാരായ ഫെബിനേയും ആദര്‍ശിനേയും കൊണ്ടുവന്ന് തൊണ്ടിമുതല്‍ കാമുകിയുടെ വീട്ടില്‍ നിന്നും പോലീസ് തിരിച്ചെടുത്തു.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പ്രതികളെ ജാമ്യത്തില്‍ വിട്ടു.19 ഉം 18ഉം വയസ്സുള്ളവരാണ് പ്രതികള്‍. മുമ്പ് മോഷ്ടിച്ച വാഹനങ്ങളും ഇവര്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.