CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 34 Minutes 37 Seconds Ago
Breaking Now

തെരേസ മേയുടെ ചെക്കേഴ്‌സ് പദ്ധതി കീറിയെറിഞ്ഞ് യൂറോപ്യന്‍ യൂണിയന്‍; ബ്രിട്ടന്‍ നീങ്ങുന്നത് കരാറില്ലാത്ത ബ്രക്‌സിറ്റിലേക്ക്; ആശങ്ക പരക്കുന്നു; മേയെ നാണംകെടുത്തി ബ്രസല്‍സ്

മേയുടെ പദ്ധതിയില്‍ പോസിറ്റീവ് കാര്യങ്ങളുണ്ടെങ്കിലും സാമ്പത്തിക സഹകരണം പ്രായോഗികമല്ലെന്ന് ഇയു കൗണ്‍സില്‍ ബോസ് ഡൊണാള്‍ഡ് ടസ്‌ക്

ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. സര്‍ക്കാരില്‍ പൊട്ടിത്തെറികളും, രാജിയും നടത്തി അടികൂടി സൃഷ്ടിച്ചെടുത്ത പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്‌സിറ്റ് പദ്ധതി നിഷ്‌കരുണം തള്ളി യൂറോപ്യന്‍ യൂണിയന്‍. പ്രധാനമന്ത്രിയെ സാക്ഷിയാക്കിയാണ് ഇയു നേതാക്കള്‍ ചെക്കേഴ്‌സ് പദ്ധതിയെ കീറിയെറിഞ്ഞത്. സാല്‍സ്ബര്‍ഗില്‍ നടന്ന സമ്മേളനത്തിലാണ് തെരേസ മേയെ ഞെട്ടിച്ച് കൊണ്ട് യൂറോപ്യന്‍ നേതാക്കളുടെ നാടകീയമായ കടന്നാക്രമണം.

നേതാക്കളോട് അടങ്ങാത്ത രോഷം ഉള്ളിലൊതുക്കിയാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. വ്യാപാരം തടസ്സമില്ലാതെ നടക്കാന്‍ മറ്റൊരു പദ്ധതിയും തല്‍ക്കാലം നിലവിലില്ലെന്ന് മേയ് തിരിച്ചടിച്ചു. വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും ഉയര്‍ത്തിപ്പിടിച്ച തന്റെ പദ്ധതി പൊളിയുന്നത് നേരില്‍കണ്ട പ്രധാനമന്ത്രി മറ്റൊരു വഴി ഒരുക്കാന്‍ ബ്രസല്‍സിനോട് ആവശ്യപ്പെട്ടു.

ഇയു നേതാക്കളില്‍ നിന്നും ഏറ്റുവാങ്ങിയ തിരിച്ചടി തെരേസ മേയുടെ വ്യക്തിപരമായ പരാജയം കൂടിയായി വിലയിരുത്തപ്പെടും. ഇതോടൊപ്പം യുകെയുടെ നയതന്ത്രപരമായ പരാജയമായും ഇത് മാറി. പ്രധാനമന്ത്രി കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തലയിലാണ് പഴി ചെന്നുചേരുക. ടോറി വാര്‍ഷിക കോണ്‍ഫറന്‍സ് ആരംഭിക്കാന്‍ ഒന്‍പത് ദിവസം മാത്രം ശേഷിക്കെ തിരിച്ചടി നേരിട്ട് എത്തുന്ന മേയ്ക്ക് നേരെ ടോറി ബ്രക്‌സിറ്റുകാര്‍ പ്രതികാരം തീര്‍ക്കുമെന്ന് ഉറപ്പാണ്.

തെരേസ മേയുടെ പദ്ധതിയില്‍ പോസിറ്റീവ് കാര്യങ്ങളുണ്ടെങ്കിലും സാമ്പത്തിക സഹകരണം ഈ രീതിയില്‍ പ്രായോഗികമല്ലെന്ന് ഇയു കൗണ്‍സില്‍ ബോസ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ഒക്ടോബറില്‍ നടക്കുന്ന ഇയു സമ്മേളനത്തിന് മുന്‍പ് പുതിയ പദ്ധതിയുമായി വരാന്‍ ഒരു മാസത്തെ സമയമാണ് മേയ്ക്ക് അനുവദിച്ചത്. ഇതോടെ കരാര്‍ ഇല്ലാതെ ബ്രസല്‍സില്‍ നിന്നും പുറത്തുവരാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.