CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 21 Seconds Ago
Breaking Now

ഇന്ത്യന്‍ ജവാന്റെ അതിക്രൂരമായ കൊല; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് എവിടെയെന്ന് കോണ്‍ഗ്രസ്; പാകിസ്ഥാന് നേരെ കണ്ണ് ചുവപ്പിക്കാന്‍ നേരമായി

രാജ്യം ചോദ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ രാജ്യത്തെ നേതൃത്വം മനഃപ്പൂര്‍വ്വം നിശബ്ദത പുലര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് എവിടെയെന്ന് അന്വേഷിച്ച് കോണ്‍ഗ്രസ്. ഇന്ത്യന്‍ സൈനികനായ നരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ പാകിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല മോദിയുടെ നെഞ്ചളവിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചത്.

പാകിസ്ഥാന് നേരെ കണ്ണ് ചുവപ്പിക്കാന്‍ നേരമായെന്നാണ് സുര്‍ജേവാലയുടെ നിലപാട്. 56 ഇഞ്ച് നെഞ്ചിനെക്കുറിച്ച് പൊങ്ങച്ചം പറയാതെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട നരേന്ദ്ര സിംഗിന്റെ നാടായ ഹരിയാനയില്‍ മാത്രമല്ല രോഷം പുകയുന്നത്, രാജ്യമെമ്പാടും രോഷത്തിലാണ്. ഇവര്‍ പ്രധാനമന്ത്രിയോട് ചോദിക്കുന്നത് ഒരു ചോദ്യമാണ്. പാകിസ്ഥാന് ക്രിക്കറ്റ് ബാറ്റുകള്‍ അയച്ച് നല്‍കാതെ എന്നാണ് സൈനികര്‍ക്ക് വേണ്ടി മോദി ബാറ്റ് ചെയ്യുകയെന്നാണ് ചോദ്യം, സുര്‍ജേവാല പറഞ്ഞു.

രാജ്യത്തിന് നേര്‍ക്കുള്ള ഉത്തരവാദിത്വം എന്നാണ് ഇന്നത്തെ നേതൃത്വം പൂര്‍ത്തിയാക്കുക? പാകിസ്ഥാനോട് കാണിക്കുമെന്ന പറഞ്ഞ 56 ഇഞ്ച് നെഞ്ചും, ചുവന്ന കണ്ണുകളും ഇപ്പോള്‍ എവിടെയാണ്? പ്രധാനമന്ത്രിയുടെ മനഃസാക്ഷി അദ്ദേഹത്തെ കുത്തിനോവിക്കുന്നില്ലേ?, സുര്‍ജേവാല ചോദിച്ചു.

രാജ്യം ചോദ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ രാജ്യത്തെ നേതൃത്വം മനഃപ്പൂര്‍വ്വം നിശബ്ദത പുലര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.