CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 13 Seconds Ago
Breaking Now

ജിങ്കനൊപ്പം പ്രതിരോധത്തില്‍ അനസ് എടത്തൊടിക്ക; കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളി ഇക്കുറി വേറെ ലെവലാണ്; നാട്ടിലിറങ്ങുന്ന അനസ് പുലിയാകുമോ?

കിരീടം നേടാനുള്ള മത്സരക്ഷമതയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഇക്കുറിയുള്ളതെന്ന് കറേജ് പെക്കൂസന്‍

മലയാളി താരമായ അനസ് എടത്തൊടിക്ക ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ് അണിനിരക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലേക്ക് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനൊപ്പമാണ് അനസ് എടത്തൊടിക്ക സ്ഥാനം പിടിക്കുക. ടീമിന്റെ പ്രതിരോധത്തില്‍ താരം സുപ്രധാനമാകുമെന്നാണ് കോച്ച് ഡേവിഡ് ജെയിംസ് വിശ്വസിക്കുന്നത്.

ഡല്‍ഹി ഡൈനാമോസ്, ജംഷഡ്പൂര്‍ എഫ്‌സി എന്നീ ക്ലബുകളില്‍ കളിച്ച ശേഷമാണ് ഇന്ത്യന്‍ ദേശീയ താരമായ അനസ് കൊച്ചി ആസ്ഥാനമായ ക്ലബിലേക്ക് എത്തുന്നത്. ഇന്ത്യന്‍ താരങ്ങളുടെ നിലവാരം ഉയര്‍ന്ന് വരികയാണെന്ന് ഡേവിഡ് ജെയിംസ് പറയുന്നു. 'മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള അവസരമുണ്ടായി. സന്ദേശ് ഒരു സ്ഥിരം അന്താരാഷ്ട്ര താരമാണ്. ലാറുത്ഹാര ടീമിലുണ്ട്. അനസ് കേരളത്തിലേക്ക് തിരിച്ചെത്തുകയാണ്. ക്ലബ് ഈ തീരുമാനം എടുത്തതില്‍ ഏറെ കൃതാര്‍ത്ഥനാണ്, ഡേവിഡ് ജെയിംസ് വ്യക്തമാക്കി.

നാട്ടില്‍ കളിക്കാന്‍ കഴിയുന്നത് ഒരു മികച്ച അനുഭവമാണെന്ന് അനസ് പ്രതികരിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങുന്നത് ഏറ്റവും സന്തോഷകരമായ നിമിഷം കൂടിയാണ്, അനസ് എടത്തൊടിക്ക പറയുന്നു. അതേസമയം ടീമില്‍ തന്റെ സ്ഥാനം ഉറപ്പല്ലെന്ന് താരം പറയുന്നു. ടീമില്‍ നല്ല മത്സരം നടക്കുന്നുണ്ട്. അതുകൊണ്ട് സന്ദേശ് ജിങ്കനൊപ്പം കളിക്കാന്‍ കഴിയുമെന്ന് ഗ്യാരണ്ടിയില്ല, അനസ് വ്യക്തമാക്കി.

കിരീടം നേടാനുള്ള മത്സരക്ഷമതയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഇക്കുറിയുള്ളതെന്ന് കറേജ് പെക്കൂസന്‍ വ്യക്തമാക്കി. യുവതാരങ്ങള്‍ പോലും മികച്ചവരാണ്. കഴിഞ്ഞ സീസണിലും മികച്ച പ്രകടനം ഈ സീസണില്‍ കാഴ്ചവെയ്ക്കുമെന്നും പെക്കൂസന്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.