CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 58 Minutes 48 Seconds Ago
Breaking Now

വാര്‍വിക്ക്‌ഷെയറിലെ മലയാളി യുവതിയുടെ വിവാഹ വീഡിയോ വൈറല്‍; മലയാളത്തനിമയുള്ള ബ്രിട്ടീഷ് വിവാഹം വ്യത്യസ്തമാക്കി നീലിമയും, മാറ്റ് ഹാരിസും

കേരളത്തില്‍ ഹിന്ദു ആചാരപ്രകാരവും ഇംഗ്ലണ്ടില്‍ വച്ച് ക്രിസ്ത്യന്‍ ആചാര പ്രകാരവും വിവാഹം നടന്നു.

വാര്‍വിക്ക്‌ഷെയറിലെ മലയാളി യുവതിയുടേയും ഇംഗ്ലണ്ടുകാരന്റെയും വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. വാര്‍ക് ഷെയര്‍ മലയാളിയായ നീലിമയുടേയും മാറ്റ് ഹാരിസിന്റെയും വിവാഹ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തംരഗമാകുന്നത്. കേരളത്തില്‍ ഹിന്ദു ആചാരപ്രകാരവും ഇംഗ്ലണ്ടില്‍ വച്ച് ക്രിസ്ത്യന്‍ ആചാര പ്രകാരവും വിവാഹം നടന്നു.

നാട്ടില്‍ വച്ച് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ വീഡിയോ ചെയ്ത് ഫ്രെയിം ഹണ്ട് എന്ന വീഡിയോ ടീം ആയിരുന്നു. ഇവരെ തന്നെ യുകെയിലും വിവാഹം കവര്‍ ചെയ്യുവാന്‍ ക്ഷണിക്കുകയായിരുന്നു. യുകെയില്‍ വച്ച് നടത്തിയ വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും യൂട്യൂബിലും തരംഗം തീര്‍ക്കുന്നത്. കേരളത്തില്‍ വച്ച് നടത്തിയ വിവാഹ വീഡിയോ യൂ ട്യൂബില്‍ അമ്പതിനായിരത്തിലധികം പേരാണ് കണ്ടു കഴിഞ്ഞത്.

സിനിമാ സ്റ്റൈലിലാണ് വീഡിയോ. ഫ്രെയിം ഹണ്ടിന്റെ മൂന്നംഗ സംഘം ഇംഗ്ലണ്ടിലെത്തിയാണ് വീഡിയോ ചെയ്തത്. ഇതു പതിനായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

യുകെയില്‍ പഠിച്ചു വളര്‍ന്ന നീലിമ ഇപ്പോള്‍ പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. മറ്റ് ഹാരിസും ഡോക്ടറായി ജോലി ചെയ്യുകയാണ്. വാര്‍വിക് ഷെയറിലെ ആല്‍സെസ്റ്ററില്‍ താമസിക്കുന്ന സുധാകരന്‍ പ്രഭാകരന്റെ മകളാണ് നീലിമ. സച്ചിന്‍ സുധാകരന്‍ സഹോദരനാണ്. കേരളത്തില്‍ വച്ചു നടന്ന വിവാഹത്തില്‍ മാറ്റ് ഹാരിസന്റെ മാതാപിതാക്കളും സഹോദരിയും എല്ലാം പങ്കെടുത്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.