CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 17 Seconds Ago
Breaking Now

നിലപാട് തിരുത്തി കോടിയേരി ; കന്യാസ്ത്രീകളുടെ സമരം മാറ്റത്തിന്റെ തുടക്കം !!

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വിമര്‍ശിച്ച് കോടിയേരി നേരത്തെ രംഗത്ത് എത്തിയിരുന്നു

ബിഷപ്പിന്റെ കേസില്‍ നിലപാട് തിരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃണന്‍ രംഗത്ത്. കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ തുടക്കമാണെന്നും സമരം വിജയിച്ചത് കന്യസ്ത്രീകളുടെ ഇച്ഛാശക്തി കൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വിമര്‍ശിച്ച് കോടിയേരി നേരത്തെ രംഗത്ത് എത്തിയിരുന്നു. സമരം നടത്തുന്നതിലൂടെ സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ് കന്യാസ്ത്രീകള്‍ നടത്തുന്നതെന്നും ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചിരുന്നു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലായിരുന്നു കോടിയേരി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.

രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സമരമെന്നും സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും സമരകോലാഹലങ്ങള്‍ ഉണ്ടാക്കി പൊലീസ് നടപടികള്‍ തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.