CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 33 Minutes 5 Seconds Ago
Breaking Now

പരീക്ഷണമാണെങ്കില്‍ സ്വന്തം പണം മുടക്കണമായിരുന്നു ; പൃഥ്വിരാജിനെതിരെ രണം സിനിമയുടെ നിര്‍മ്മാതാവ്

രണം പരീക്ഷണാര്‍ത്ഥം ചെയ്ത ചിത്രമായിരുന്നുവെന്നും ആ ചിത്രം വിജയിച്ചില്ലെന്നുമുള്ള പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍. താന്‍ ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കില്ലെന്നും അത് അറിഞ്ഞുകൊണ്ട് തന്നെയാണ് പലപ്പോഴും പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്നതെന്നും രണം പോലുള്ള സിനിമകള്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണവുമായിട്ടാണ് ബിജു രംഗത്തെത്തിയത്.

ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി നിര്‍മ്മിക്കാമായിരുന്നല്ലോ, അതിനായി മറ്റൊരു നിര്‍മ്മാതാവിന്റെ പണം ചിലവാക്കണോ എന്നായിരുന്നു ബിജു ചോദിച്ചത്. സിനിമയ്ക്ക് ശരാശരി പ്രതികരണമാണ് കിട്ടിയത്. പക്ഷെ തിയറ്ററില്‍ ഓടുന്ന ചിത്രത്തെ കുറിച്ച് പൊതു വേദിയില്‍ അതു പറയാന്‍ പാടില്ലായിരുന്നുവെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു. ബിജുവിന്റെ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാസും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിച്ചത് .

 




കൂടുതല്‍വാര്‍ത്തകള്‍.