CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 21 Seconds Ago
Breaking Now

യുഎസില്‍ പുതിയ വിസ ചട്ടം ; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി പോകും

എച്ച് 4 വിസയ്‌ക്കെതിരെ ഒരു കൂട്ടം അമേരിക്കന്‍ ജോലിക്കാരുടെ സംഘടനയായ സേവ് ജോബ്‌സ് യുഎസ്എ കേസ് നല്‍കിയിരുന്നു

എച്ച്1 ബി വിസയുള്ളവരുടെ ജീവിത പങ്കാളിയ്ക്ക് യുസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച് 4 വിസ മൂന്നു മാസത്തിനുള്ളില്‍ നിര്‍ത്താന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗം കൊളംബിയ ജില്ലാ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

എച്ച് 4 വിസയ്‌ക്കെതിരെ ഒരു കൂട്ടം അമേരിക്കന്‍ ജോലിക്കാരുടെ സംഘടനയായ സേവ് ജോബ്‌സ് യുഎസ്എ കേസ് നല്‍കിയിരുന്നു. ഒബാമ ഭരണകൂടം നടപ്പിലാക്കിയ ഈ സമ്പ്രദായം തങ്ങളുടെ തൊഴില്‍ അവസരങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. എന്നാല്‍ എച്ച് 4 വിസ നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ കേസിലെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് ഡിഎച്ച്എസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എച്ച് 4 വിസ നിര്‍ത്തലാക്കാനുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ഡിഎച്ച്എസ് മാര്‍ച്ചില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് വിജ്ഞാപനം വൈകുകയായിരുന്നു.

ഇത്തരത്തില്‍ ജോലി ചെയ്യുന്ന 93 ശതമാനവും ഇന്ത്യക്കാരാണെന്നതിനാല്‍ ഇതു രാജ്യത്തിന് വലിയ തിരിച്ചടിയാകും.




കൂടുതല്‍വാര്‍ത്തകള്‍.