CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 12 Seconds Ago
Breaking Now

പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് കരസേന മേധാവി ; യുദ്ധത്തിന് തയ്യാറെന്നു പാകിസ്ഥാനും ; അതിര്‍ത്തി വീണ്ടും പുകയുന്നു

യുദ്ധത്തിന് തയ്യാറെന്ന് പാക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പാക് പ്രാദേശിക ചാനലിനോട് പ്രതികരിക്കുകയായിരുന്നു.

പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ പറ്റിയ സമയമാണിതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പിന്നാലെ യുദ്ധത്തിന് തയ്യാറെന്ന രീതിയില്‍ പ്രതികരിച്ച് പാകിസ്താനും രംഗത്തെത്തിയതോടെ ആശങ്കയുയരുന്നു. പാകിസ്ഥാന്‍ സൈനീകര്‍ അതിര്‍ത്തിയില്‍ തുടരുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നല്‍കണമെന്നും അപ്പോള്‍ അനുയോജ്യ സമയമാണെന്നുമാണ് റാവത്ത് പറഞ്ഞത്. പിന്നാലെ യുദ്ധത്തിന് തയ്യാറെന്ന് പാക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പാക് പ്രാദേശിക ചാനലിനോട് പ്രതികരിക്കുകയായിരുന്നു.

പാക് സൈന്യവും തീവ്രവാദികളും നടത്തുന്ന കിരാത ആക്രമണങ്ങള്‍ തടയിടുന്നതിന് ശക്തമായ നടപടികള്‍ നാം സ്വീകരിക്കണം. അതെ ഇതാണ് പാക് തീവ്രവാദികളെയെും സൈന്യത്തെയും പാഠം പഠിപ്പിക്കാനുള്ള സമയം. അവര്‍ക്ക് അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാന്‍ സാധിക്കും. പക്ഷേ എല്ലാ വശങ്ങളും ചിന്തിക്കുമ്പോള്‍ അവിടെയുള്ള പലരും തെറ്റു ചെയാതെ നമ്മളെ പോലെ ദുഖം അനുഭവിക്കേണ്ടി വരുമെന്നതെന്ന് വേദനയുള്ളവാക്കുന്നു.

തീവ്രവാദവും സമാധന ചര്‍ച്ചയും ഒരുമിച്ച് നടത്താന്‍ സാധിക്കില്ല. പാകിസ്ഥാന്‍ ആദ്യം തീവ്രവാദം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ നയതന്ത്ര ചര്‍ച്ചയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ബിപിന്‍ റാവത്ത് മാധ്യമങ്ങളെ കണ്ടത്. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് സൈന്യത്ത് ആധുനിക സജ്ജീകരണമുള്ള ആയുധങ്ങള്‍ ആവശ്യമാണ്. ഓരോ ആയുധം ഉപയോഗിക്കുന്നതിനും പരിധിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ വരുമ്പോള്‍ അതിന്റെ അടിസ്ഥാനത്തിലുള്ള ആയുധങ്ങളും സൈന്യത്തിന് ആവശ്യമായി വരും.

തനിക്ക് റാഫലിനെക്കുറിച്ച് മാത്രമായി ഒന്നും പറയാനില്ല. എല്ലാ ആധുനിക യുദ്ധ ഉപകരണങ്ങളെയും സംബന്ധിച്ചാണ് പറയാനുള്ളത്. പുതിയ ആയുധങ്ങള്‍ ലഭിക്കാന്‍ വൈകുന്നത് സൈന്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.