കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടര്‍ന്നാണ് നീക്കം. നുണ പരിശോധയ്ക്കുള്ള അനുമതിയ്ക്കായി പോലീസ് കോടതിയെ സമീപിക്കും. നുണ പരിശോധനാ ഫലം അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.
അതേ സമയം ബിഷപ്പ് ഫ്രാങ്കോയെ തെളിവെടുപ്പിനായി കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ചു. പീഡനം നടന്ന 20ാം നമ്പര്‍ മുറിയില്‍ എത്തിച്ചാണ് വെളിപ്പെടുപ്പ്. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. രാവിലെ തന്നെ തെളിവെടുപ്പു പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പീഡനം നടന്ന 2014-2016 കാലയളവില്‍ ബിഷപ്പ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. മഠത്തില്‍ മാത്രം തെളിവെടുപ്പു മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം. നാളെ ഉച്ചവരെ ബിഷപ് പോലീസ് കസ്റ്റഡിയില്‍ തുടരും.