CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 48 Minutes 38 Seconds Ago
Breaking Now

ബെര്‍ക്ഷയറിലെ ബംഗ്ലാദേശി ഡ്രൈവറുടെ ടാക്‌സിയില്‍ കയറുന്ന സ്ത്രീകള്‍ നേരിട്ടത് ലൈംഗിക അതിക്രമങ്ങള്‍; മദ്യപിച്ച് ലക്കുകെട്ട് എത്തുന്ന കസ്റ്റമേഴ്‌സിന് പ്രതിരോധിക്കാന്‍ പോലും ശേഷിയുണ്ടായില്ല; സുരക്ഷിതമായി വീട്ടിലെത്താന്‍ കയറിയവരെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ക്ക് 14 വര്‍ഷം ജയില്‍

ലൈംഗിക പീഡനത്തിന് 14 വര്‍ഷം, പീഡനശ്രമങ്ങള്‍ എട്ട്, മറ്റ് ലൈംഗിക അതിക്രമങ്ങള്‍ക്ക് 18 മാസം എന്നിങ്ങനെയാണ് ശിക്ഷ

ടാക്‌സി കാറുകളില്‍ യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന വിശ്വാസമാണ് പ്രധാനം. എന്നാല്‍ ആ വിശ്വാസം അസ്ഥാനത്ത് ആയാലോ കാര്യങ്ങള്‍ വഷളാകും. സുരക്ഷിതമായി വീട്ടിലെത്തുമെന്ന് കരുതി ബംഗ്ലാദേശി പൗരനായ ഈ ഡ്രൈവറുടെ ടാക്‌സിയില്‍ കയറിയ സ്ത്രീകള്‍ക്ക് നേരെ അരങ്ങേറിയത് ലൈംഗിക അതിക്രമങ്ങളായിരുന്നു. വിശ്വാസം ലംഘിച്ച ബെര്‍ക്ഷയര്‍ ന്യൂബറിയിലെ 42-കാരന്‍ റുഹെന്‍ മിയയ്ക്ക് കോടതി 14 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. 

മദ്യപിച്ച് ലക്കുകെട്ട് ടാക്‌സിയില്‍ കയറിയ കസ്റ്റമേഴ്‌സിന് നേരെ നടത്തിയ ലൈംഗിക അതിക്രമങ്ങളില്‍ കുറ്റസമ്മതം നടത്തിയതോടെയാണ് ബംഗ്ലാദേശി വംശജനായ ഡ്രൈവര്‍ കമ്പിയെണ്ണുന്നത്. ചില സ്ത്രീകള്‍ മദ്യപിച്ച് ലക്കുകെട്ട് പ്രതിരോധിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് വിധി പ്രസ്താവിക്കവെ റീഡിംഗ് ക്രൗണ്‍ കോടതി ജഡ്ജ് ആഞ്ചല മോറിസ് വ്യക്തമാക്കി. മിയയുടെ പെരുമാറ്റത്തില്‍ ഇരകളെ കുരുക്കാനുള്ള വ്യഗ്രതയുണ്ടായിരുന്നു. ഇരകളുടെ വിശ്വാസ്യതയെ മാത്രമല്ല അവര്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പിച്ച് ടാക്‌സിയില്‍ കയറ്റിവിട്ട സുഹൃത്തുക്കളുടെ വിശ്വാസത്തെയും ഇയാള്‍ ഹനിച്ചെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. 

ലൈംഗിക പീഡനത്തിന് 14 വര്‍ഷം, പീഡനശ്രമങ്ങള്‍ എട്ട്, മറ്റ് ലൈംഗിക അതിക്രമങ്ങള്‍ക്ക് 18 മാസം എന്നിങ്ങനെയാണ് ശിക്ഷ. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ജനുവരി 1 മുതല്‍ ഫെബ്രുവരി 24 വരെയുള്ള സമയത്ത് 19 വയസ്സുള്ള മൂന്ന് സ്ത്രീകളും, 29-കാരിയായ മറ്റൊരു ുവതിയുമാണ് ഡ്രൈവറുടെ മാനസികരോഗത്തിന് ഇരകളായത്. 90 മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് സ്ത്രീകള്‍ക്ക് നേരെയും അക്രമം നടന്നു. ടാക്‌സിയില്‍ പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ മദ്യപിച്ച് ബോധംകെട്ട സ്ത്രീയെ സുഹൃത്തിന്റെ ഫ് ളാറ്റില്‍ എത്തിച്ചാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. രണ്ട് സ്ത്രീകളാണ് ആദ്യ മിയയ്ക്ക് എതിരെ പരാതി നല്‍കിയത്. 

ഈ പരാതിയില്‍ മിയയെ പിടികൂടിയതോടെയാണ് കാറിലെ ഡ്യാഷ്‌കാം ഫൂട്ടേജില്‍ നിന്നും മറ്റ് ഇരകളെ തിരിച്ചറിഞ്ഞത്. വിവാഹിതനും മൂന്ന് സ്ത്രീകളുടെ പിതാവുമാണ് ഇയാള്‍. 




കൂടുതല്‍വാര്‍ത്തകള്‍.