CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 1 Seconds Ago
Breaking Now

നിലവിലെ ശിക്ഷ ധാരാളം ! പി കെ ശശി എംഎല്‍എയ്‌ക്കെതിരെ പരാതി മയപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവതിയെ സ്വാധീനിക്കാന്‍ ഉന്നതന്റെ ശ്രമം

ശബ്ദ രേഖയുള്‍പ്പെടെ ശക്തമായ തെളിവ് എംഎല്‍എയ്‌ക്കെതിരെ ഉള്ളതിനാല്‍ യുവതിയ്ക്ക് അനുകൂല നടപടി അനിവാര്യമെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എ പി കെ ശശിയ്‌ക്കെതിരായി പരാതി നല്‍കിയ വനിതാ നേതാവിനെ കൊണ്ട് മൊഴി മാറ്റാന്‍ ശ്രമം. അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ യുവതിയെ കണ്ടെന്നാണ് ആരോപണം. എംഎല്‍എയ്ക്ക് സമൂഹത്തില്‍നിന്ന് ആവശ്യത്തിലേറെ ശിക്ഷ കിട്ടിയെന്നും ഇനി കടുത്ത നടപടി ഒഴിവാക്കുന്ന രീതിയില്‍ മൊഴി മാറ്റണമെന്നുമാണ് ആവശ്യം. എന്നാല്‍ യുവതി ഇത് അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ശബ്ദ രേഖയുള്‍പ്പെടെ ശക്തമായ തെളിവ് എംഎല്‍എയ്‌ക്കെതിരെ ഉള്ളതിനാല്‍ യുവതിയ്ക്ക് അനുകൂല നടപടി അനിവാര്യമെന്നാണ് റിപ്പോര്‍ട്ട്. മറിച്ചൊരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ അന്തസ്സിന് കോട്ടം വരുകയും ചെയ്യും.

എംഎല്‍എയെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തില്‍ നിന്ന് ഏരിയാ തലത്തിലേക്ക് തരം താഴ്ത്താനാണ് ആലോചന. കേസ് ഈ രീതിയില്‍ ഒത്തുതീര്‍പ്പ് നടത്താനാണ് ശ്രമം. എന്നാല്‍ പരാതിക്കാരി അന്വേഷണ കമ്മീഷന് ശക്തമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇതുമായി കമ്മീഷന്‍ മുന്നോട്ട് പോയാല്‍ എംഎല്‍എയ്ക്ക് ശക്തമായ നടപടി നേരിടേണ്ടിവരും.

പോലീസില്‍ പോലും വ്യക്തമായി സംഭവം പറയാതെ പാര്‍ട്ടിയ്ക്കുള്ളില്‍ മാത്രം വെളിപ്പെടുത്തിയ യുവതി പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന നിലപാടിലാണ്. വിഷയത്തില്‍ നാലു പേരുടെ മൊഴി പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ തിങ്കളാഴ്ച എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഞ്ഞിരപ്പുഴയിലെ രണ്ട് സിപിഎം പ്രാദേശിക നേതാക്കളില്‍ നിന്നും ഡിവൈ എഫ്‌ഐ ജില്ലാ കമ്മറ്റി അംഗങ്ങളായ രണ്ടു പേരില്‍ നിന്നും മൊഴിയെടുക്കാനാണ് ഒരുങ്ങുന്നത്. പരാതിയില്‍ ഇവരുടെ പേരുകള്‍ യുവതി പരാമര്‍ശിച്ചിട്ടുണ്ട്. അനുകൂല സാക്ഷികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍.പി കെ ശശി എംഎല്‍എ തന്റെ ഭാഗത്തിന്റെ വിശദീകരണത്തിനായി രണ്ടു പേരുടെ മൊഴി നല്‍കും.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.