CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 41 Seconds Ago
Breaking Now

കേരളം മുഖം തിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയ്ക്ക് മുന്നില്‍

സാമ്പത്തിക ചെലവാണ് കേരളം പിന്മാറുന്നതിന്ഉന്നയിക്കുന്ന ന്യായീകരണം.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ആയുഷ്മാന്‍ ഭാരത് സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 50 കോടി ഗുണഭോക്താക്കള്‍ക്ക് സേവനം ലഭിക്കുന്നതാണ് സ്‌കീം. പാവങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനുള്ള ദൗത്യമെന്നാണ് പ്രധാനമന്ത്രി സ്‌കീമിനെക്കുറിച്ച് വ്യക്തമാക്കിയത്. എന്നാല്‍ കേരളത്തിന് പുറമെ തെലങ്കാന, ഒഡീഷ, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ സ്‌കീമിന് പുറത്തു നില്‍ക്കുകയാണ്. 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്‌കീം മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ കേന്ദ്രവുമായി കരാര്‍ ഒപ്പുവെച്ചു. സാമ്പത്തിക ചെലവാണ് കേരളം പിന്മാറുന്നതിന്ഉന്നയിക്കുന്ന ന്യായീകരണം.

'ചിലര്‍ ഇതിനെ മോദികെയറെന്ന് വിളിക്കുന്നു. മറ്റു ചിലര്‍ ഇത് പാവങ്ങളെ സേവിക്കാനുള്ള സ്‌കീമെന്നും. ഇത് ഉറപ്പായും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. പിഎംജെഎവൈആയുഷ്മാന്‍ ഭാരത് ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ സ്‌കീമാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ ആകെ ജനസംഖ്യയുടെ അത്രയും ഗുണഭോക്താക്കള്‍ക്ക് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഘടനകള്‍ സര്‍ക്കാര്‍ ഇതിനുള്ള ഫണ്ട് എങ്ങിനെ നല്‍കുന്നുവെന്ന് പഠിക്കുകയാണ്', പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

14555 എന്നതാണ് ആയുഷ്മാന്‍ ഭാരതിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, സംസ്ഥാന ഗവര്‍ണര്‍ ദ്രൗപതി മര്‍മു, മറ്റ് അതിഥികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് സ്‌കീമിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പ്രഖ്യാപിച്ച സ്‌കീമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. 445 ജില്ലകളിലാണ് സ്‌കീം പ്രാബല്യത്തില്‍ വരുക. 71ാമത് നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ കണക്ക് പ്രകാരം 85.9 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ക്കും, 82 ശതമാനം നഗര കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, അഷുറന്‍സുകളില്ല.

നല്ലൊരു ശതമാനം കുടുംബങ്ങളും കടമെടുത്താണ് ആരോഗ്യപ്രശ്‌നങ്ങള്‍ പണം കണ്ടെത്തുന്നത്. ഈ രീതി മാറ്റുകയാണ് ആയുഷ്മാന്‍ ഭാരതിന്റെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രത്തിന് 3500 കോടിയുടെ ചെലവാണ് സ്‌കീമില്‍ പ്രതീക്ഷിക്കുന്നതെന്ന് പദ്ധതിയുടെ മുഖ്യ സൂത്രധാരനായ നീതി ആയോഗ് അംഗം വികെ പോള്‍ പറയുന്നു. 60 ശതമാനം കേന്ദ്രവും, ബാക്കി സംസ്ഥാനവുമാണ് സംഭാവന നല്‍കേണ്ടത്.

കൊറോണറി ബൈപാസ്, മുട്ട്മാറ്റിവെയ്ക്കല്‍, സ്റ്റെന്റിംഗ് ഉള്‍പ്പെടെ 1354 പാക്കേജുകളാണ് ആരോഗ്.മന്ത്രാലയം സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാം 20% വരെ ചെലവ് കുറച്ച് ചെയ്യാനും കഴിയും. ഏഴ് കാറ്റഗറികളായി തിരിച്ചാണ് സാധാരണക്കാര്‍ മുതല്‍ ജോലിക്കാര്‍ക്ക് വരെ സ്‌കീമിന്റെ ഗുണഭോക്താക്കളാകാന്‍ കഴിയുക. ആധാര്‍ കാര്‍ഡ് ഇതിന് നിര്‍ബന്ധമില്ല. ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. സ്‌കീമില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ യാതൊരു തുകയും ചികിത്സയ്ക്കായി നല്‍കേണ്ടതില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.