CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 49 Seconds Ago
Breaking Now

അങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചു കൊടുത്ത് ജീവിയ്ക്കും ; മഡോണ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി ഒടുവില്‍ അന്യഭാഷ ചിത്രങ്ങളില്‍ തിരക്കേറിയ താരമായിമാറിയിരിക്കുകയാണ് മഡോണ സെബാസ്റ്റിയന്‍. കുറച്ചു കാലമായി യാത്രകളും മറ്റുമായി തിരക്കിലാണ്. ഇതിനിടെ അഭിമുഖത്തില്‍ തന്റെ കാഴ്ചപാടുകള്‍ താരം തുറന്നുപറഞ്ഞു.

'' എനിയ്ക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലുമുണ്ടാകുമെന്നുറപ്പുണ്ട്. സിനിമ ഒന്നും വന്നില്ലെങ്കിലും ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും, എനിയ്ക്ക് ഒരു പേടിയുമില്ല ഇതു പറയാന്‍. മനസമാധാനത്തോടെ ജീവിയ്ക്കുകയാണ് പ്രധാനം. സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്‌പേസില്‍ കയറ്റുന്നത് എന്തിനാ, അതിന്റെ ആവശ്യമില്ല.

സിനിമ എനിക്കെല്ലാം തന്നിട്ടുണ്ട്. ഇതില്‍ നന്ദിയുമുണ്ട്. പക്ഷെ നാളെ ഞാന്‍ വിട്ടുവീഴ്ചകള്‍ ചെയ്താലെ സിനിമ കിട്ടുകയുള്ളൂവെങ്കില്‍ എനിക്ക് സിനിമ വേണ്ട. ദൈവം നമ്മളെ അങ്ങനെയൊന്നും വെറുതെ വിടില്ല. നമ്മുടെ മുന്നില്‍ ഒരുപാട് സാധ്യകള്‍ എപ്പോഴും ഉണ്ടാകും.

നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസിലാക്കാന്‍ ശ്രമിക്കാം. അവരോട് നന്നായി പെരുമാറാം. പക്ഷെ അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല, മഡോണ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.