CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 29 Seconds Ago
Breaking Now

പരീക്കറെ രാജിവയ്പ്പിക്കാതിരിക്കാന്‍ കാരണം റാഫേല്‍ ഇടപാട് ; ആരോപണവുമായി കോണ്‍ഗ്രസ്

മുഖ്യമന്ത്രി സ്ഥാനത്ത് പരീക്കര്‍ തന്നെ തുടരുമെന്ന അമിത്ഷായുടെ പ്രഖ്യാപനം പുറത്തുവന്ന ശേഷമാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

അനാരോഗ്യത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറില്‍ നിന്നും രാജി ആവശ്യപ്പെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും കഴിയില്ലെന്ന് കോണ്‍ഗ്രസ്. മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങള്‍ അറിയാം. ഇതുപയോഗിച്ച് അദ്ദേഹം ബ്ലാക്‌മെയില്‍ നടത്തുമെന്ന പേടിയാണ് മോദിയ്ക്കും അമിത്ഷായ്ക്കുമെന്ന് ഗോവന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ ആരോപിച്ചു.മുഖ്യമന്ത്രി സ്ഥാനത്ത് പരീക്കര്‍ തന്നെ തുടരുമെന്ന അമിത്ഷായുടെ പ്രഖ്യാപനം പുറത്തുവന്ന ശേഷമാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

റാഫേല്‍ കരാറില്‍ പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്ത പരീക്കറിനെ മോദിയ്ക്കും അമിത് ഷായ്ക്കും ഭയമാണെന്ന് ഗിരീഷ് ആരോപിച്ചു. പരീക്കര്‍ എത്രയും പെട്ടെന്ന് രോഗ വിമുക്തനാകട്ടെയെന്നാണ് കോണ്‍ഗ്രസിന്റെ പ്രാര്‍ത്ഥന. കഴിഞ്ഞ ഏഴുമാസമായി മന്ത്രിയ്ക്ക് സമയം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. ഈ പ്രവണത തുടര്‍ന്നാല്‍ ഗോവയെ തീവ്രപരിചരണ വിഭാഗത്തിലാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു .

 




കൂടുതല്‍വാര്‍ത്തകള്‍.