CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 40 Minutes 31 Seconds Ago
Breaking Now

ചുംബിക്കുന്നതിനിടെ ഭാര്യ ഭര്‍ത്താവിന്റെ നാവ് കടിച്ചെടുത്തു ; യുവാവിന്റെ സംസാര ശേഷി നഷ്ടമായി

സംഭവത്തെ തുടര്‍ന്ന് യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.

സൗന്ദര്യമില്ലെന്ന കാരണത്താല്‍ ഭര്‍ത്താവിന്റെ നാവ് ഭാര്യ ചുംബിക്കുന്നതിനിടെ കടിച്ചെടുത്തു. ഡല്‍ഹിയിലെ റന്‍ഹോള മേഖലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എട്ട് മാസം ഗര്‍ഭിണിയായ യുവതിയാണ് 22 കാരനായ ഭര്‍ത്താവിന്റെ നാവ് പകുതിയോളം കടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്റെ  സൗന്ദര്യ കുറവ് കാരണം യുവതി എപ്പോഴും അസ്വസ്ഥയായിരുന്നെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. ഇക്കാരണവും പറഞ്ഞ് ഇവര്‍ തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി ഭാര്യ ചുംബിക്കുന്നതിനിടെ നാവിന്റെ പകുതിയോളം ഭാഗം കടിച്ചെടുക്കുകയായിരുന്നു.

നാവിന്റെ പകുതി ഭാഗവും നഷ്ടപ്പെട്ട യുവാവ് ഇപ്പോള്‍ അടുത്തള്ള ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. ഇയാളുടെ സംസാര ശേഷി വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവിന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2016 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത് .




കൂടുതല്‍വാര്‍ത്തകള്‍.