CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 50 Minutes 9 Seconds Ago
Breaking Now

പട്ടാള ക്യാമ്പിന് സമീപം ദമ്പതികളെ അബോധാവസ്ഥയില്‍ കണ്ട സംഭവം ; റഷ്യന്‍ വിഷമെന്ന് കരുതി ആദ്യം ആശങ്ക ; പിന്നീട് സത്യം ബോധ്യപ്പെട്ട് പോലീസിന് ആശ്വാസം

രാത്രി 9 മണിയോടെ നിരോധിച്ച ഗതാഗതം പത്തേമുക്കാലോടെയാണ് പുന സ്ഥാപിച്ചത്.

പട്ടാള ക്യാമ്പിന് സമീപം ദമ്പതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലണ്ടനില്‍ രാസായുധ ആക്രമണമെന്ന ഭീതി ആശങ്കയുണ്ടാക്കി. സുരക്ഷാ മുന്‍ കരുതല്‍ എന്ന രീതിയില്‍ സെന്‍ട്രല്‍ ലണ്ടനിലെ റോഡ് അടച്ച് വിശദമായ പരിശോധന നടത്തി. ഒടുവില്‍ അമിതമായ മയക്കുമരുന്നാണ് ദമ്പതികളുടെ ബോധം നഷ്ടമാകാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക ഒഴിവായി.

ഹൈഡ്പാര്‍ക്ക് ബാരക്‌സിന് സമീപം സൗത്ത് ലോഡിജിലെ വീട്ടിലാണ് ദമ്പതികളെ ബോധമില്ലാതെ കണ്ടത്. തുടര്‍ന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് സ്ഥലത്തെത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രാസായുധ ഭീഷണിയുള്ളതിനാല്‍ ഗതാഗതം പോലീസ് പൂര്‍ണ്ണമായും അടച്ചു. സ്‌കോച്‌കോര്‍ണറിനും എന്നിസ് മോര്‍ഗാര്‍ഡന്‍സിനുമിടയില്‍ എ 315 നെറ്റ് സ്ബ്രിഡ്ജ് റോഡിലൂടെയുള്ള ഗതാഗതമാണ് നിരോധിച്ചത്.

രാത്രി 9 മണിയോടെ നിരോധിച്ച ഗതാഗതം പത്തേമുക്കാലോടെയാണ് പുന സ്ഥാപിച്ചത്. ഫോറന്‍സിക് പരിശോധനകള്‍ നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് സാലിസ്ബറിയിലെ ഒരു റസ്റ്റൊറന്റില്‍ വച്ച് ബോധം നഷ്ടപ്പെട്ട റഷ്യന്‍ മോഡലിനേയും ഭര്‍ത്താവിനേയും ആശുപത്രിയിലാക്കേണ്ടിവന്നിരുന്നു.

മാര്‍ച്ചില്‍ റഷ്യന്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ രാസായുധ ആക്രമണം ബ്രിട്ടനെ ആശങ്കയിലാക്കിയിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള രഹസ്യ പോലീസാണ് ആക്രമണം നടത്തിയതെന്ന സൂചന പോലീസിന് കിട്ടിയിരുന്നു. ശേഷം മാസങ്ങള്‍ കഴിഞ്ഞ് സാലിസ്ബറിയില്‍ നിന്ന് വിഷബാധയേറ്റ ദമ്പതികളില്‍ ഭാര്യ മരിച്ചതും ആശങ്ക സൃഷ്ടിച്ചു. രാസായുധ ഭയം പോലീസിന് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.