CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 31 Minutes 52 Seconds Ago
Breaking Now

മോഷണം തടഞ്ഞ് 80 ലക്ഷം ലാഭമുണ്ടാക്കിയതിന് തൊഴിലുടമയുടെ സമ്മാനം വെറും ടിഷര്‍ട്ട്; 70 ലക്ഷം അടിച്ചുമാറ്റി തൊഴിലാളി പകരം വീട്ടി

തെളിവ് നശിപ്പിക്കാനായി യാക്കൂബ് നഗരത്തില്‍ തിരിച്ചെത്തിയതോടെയാണ് പിടിക്കപ്പെട്ടത്

80 ലക്ഷം അടങ്ങിയ തൊഴില്‍സ്ഥാപനത്തിലെ ബാഗ് കവര്‍ച്ചക്കാരില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ധീരനായ തൊഴിലാളിക്ക് തൊഴിലുടമ നല്‍കിയ സമ്മാനം ഒരു ടിഷര്‍ട്ട്. സമ്മാനം കണ്ട് രോഷം തീര്‍ക്കാനായി ധീരനായ തൊഴിലാളി അടിച്ചുമാറ്റിയത് 70 ലക്ഷം രൂപ. ദില്ലിയിലാണ് സംഭവങ്ങള്‍. മുതലാളിയുടെ പണമടങ്ങിയ ബാഗ് രക്ഷിച്ചെടുക്കുന്നതിനിടെ പരുക്കേറ്റ ജീവനക്കാരന് ധന്‍ സിംഗ് ബിഷ്താണ് സുഹൃത്ത് യാക്കൂബിനൊപ്പം ചേര്‍ന്ന് മോഡല്‍ ടൗണിലെ ബാങ്കില്‍ അടയ്ക്കാന്‍ നല്‍കിയ 70 ലക്ഷം രൂപയുമായി സ്ഥലംവിട്ടത്. 

പണവുമായി ഈ സംഘം നൈനിറ്റാളിലേക്കാണ് മുങ്ങിയത്. എന്നാല്‍ തെളിവ് നശിപ്പിക്കാനായി യാക്കൂബ് നഗരത്തില്‍ തിരിച്ചെത്തിയതോടെയാണ് പിടിക്കപ്പെട്ടത്. കടത്തില്‍ പൊറുതിമുട്ടിയിരുന്ന ബിഷ്ത് സ്ഥാപനത്തില്‍ നിന്നും ലോണ്‍ ചോദിച്ചത് ലഭിക്കാതെ വന്നതോടെയാണ് മോഷത്തിന് പദ്ധതിയിട്ടത്. യാക്കൂബ് ആദ്യ ഘട്ടത്തില്‍ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തി. പദ്ധതി നടപ്പാക്കാന്‍ കൂടെ നിന്നതിന് സുഹൃത്ത് നല്‍കിയത് നാല് ലക്ഷം രൂപ, ഇതില്‍ മൂന്ന് ലക്ഷം കൃത്യമായി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു യാക്കൂബ്. 

തൊഴിലുടമയുടെ വലിയ തുകകള്‍ ബാങ്കില്‍ നിക്ഷേപിക്കാനും, കൈമാറാനും പോയിരുന്നത് ബിഷ്താണ്. ഇത്തരത്തില്‍ 80 ലക്ഷം രൂപ കൊണ്ടുപോകവെ കവര്‍ച്ചക്കാര്‍ ഇയാളെ അക്രമിച്ചു. പരുക്കേറ്റെങ്കിലും കവര്‍ച്ചക്കാരെ ധൈര്യപൂര്‍വ്വം ബിഷ്ത് ചെറുത്തു. മുതലാളിയുടെ 80 ലക്ഷം രക്ഷിച്ച തനിക്ക് നല്ലൊരു ക്യാഷ് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ച ബിഷ്തിന് പക്ഷെ തെറ്റി. നല്ലവനായ മുതലാളി തൊഴിലാളിക്ക് സമ്മാനിച്ചത് ഒരു ടിഷര്‍ട്ട്. ഈ സമ്മാനം ഇയാളെ രോഷാകുലനാക്കി. 

മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്ത് വിടാനുള്ള ഒരുക്കത്തിലായിരുന്നു ബിഷ്ത്. എന്നാല്‍ അക്രമത്തില്‍ ഏറ്റ പരുക്കുകള്‍ ഇയാളെ കിടപ്പിലാക്കി. ഇതോടെയാണ് ഇനി ഡെപ്പോസിറ്റ് ചെയ്യാന്‍ നല്‍കുന്ന തുകയുമായി മുങ്ങാന്‍ തൊഴിലാളി യാക്കൂബിനൊപ്പം പദ്ധതിയിട്ടത്. കസ്റ്റമറില്‍ പണം സ്വീകരിച്ച് ബാങ്കിലിടുന്നതിന് പകരം ബിഷ്ത് യാക്കൂബിനെ വിളിച്ചുവരുത്തി നൈനിറ്റാളിലേക്ക് മുങ്ങി. എന്നാല്‍ സഞ്ചരിച്ച ബൈക്ക് സ്‌ക്രാപ് ആയി വില്‍ക്കവെയാണ് യാക്കൂബ് പിടിയിലായത്. 

 




കൂടുതല്‍വാര്‍ത്തകള്‍.