CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 28 Minutes 33 Seconds Ago
Breaking Now

ഫ്രാങ്കോ ഇനി മൂന്നാം നമ്പര്‍ സെല്ലില്‍ കഞ്ചാവ് കേസ് പ്രതികള്‍ക്കൊപ്പം ; കോടതി ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു

രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു കത്തോലിക്ക ബിഷപ്പ് അഴിയ്ക്കുള്ളിലാകുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി 12 ദിവസം പാലാ സബ് ജയിലില്‍ പെറ്റി കേസ് പ്രതികള്‍ക്കൊപ്പം മൂന്നാം നമ്പര്‍ സെല്ലില്‍ കഴിയും. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു കത്തോലിക്ക ബിഷപ്പ് അഴിയ്ക്കുള്ളിലാകുന്നത്. പാലാ ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഉച്ചയോടെ ബിഷപ്പിനെ ജയിലിലെത്തിച്ചപ്പോള്‍ മാധ്യമ പടയ്‌ക്കൊപ്പം വന്‍ ജനക്കൂട്ടവും എത്തിയിരുന്നു.തലതാഴ്ത്തി ബിഷപ്പ് ഇവര്‍ക്കിടയിലൂടെ നടന്നു കയറുകയായിരുന്നു.20 പേര്‍ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജയിലില്‍ ഇപ്പോള്‍ 46 പ്രതികളാണുള്ളത്. സുരക്ഷ മുന്‍ നിര്‍ത്തി ജയിലിലെ 9 തടവുകാരെ ജയിലില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

റിമാന്‍ഡ് തടവുകാരനായതിനാല്‍ ജയില്‍ വസ്ത്രം ആവശ്യമില്ല. ശുചിമുറി സൗകര്യവും ഫാനും സെല്ലിലുണ്ട്. ജയിലില്‍ ഡോക്ടറെത്തി പരിശോധന നടത്തി ആവശ്യമായ മരുന്നുകളും നല്‍കി. ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇനി ജാമ്യാപേക്ഷ ഉള്‍പ്പെടെ നല്‍കി തുടര്‍ നടപടിയ്ക്ക് ഒരുങ്ങുകയാണ് ബിഷപ്പ്. 

ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്ന് കോടതി അറിയിച്ചു. നാളെ തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ബിഷപ്പിന്റെ വാദം കോടതി അനുവദിച്ചില്ല. പോലീസ് തന്റെ വസ്ത്രങ്ങളുപയോഗിച്ച് കൃത്രിമ തെളിവുണ്ടാക്കുമോ എന്ന സംശയം കോടതിയില്‍ ബിഷപ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ വസ്ത്രങ്ങള്‍ എടുത്തത് നിയമാനനുസൃതം ആണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. വൈദ്യ സഹായവും ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അടുത്ത മാസം ആറു വരെയാണ് റിമാന്‍ഡ് കാലാവധി.




കൂടുതല്‍വാര്‍ത്തകള്‍.