CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 7 Seconds Ago
Breaking Now

മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതായി നാവിക സേന

അഭിലാഷിന്റെ ആരോഗ്യനില തൃപ്തികരമാണന്നാണ് വിവരം.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതായി നാവിക സേന അറിയിച്ചു. ഫ്രാന്‍സിന്റെ മത്സ്യബന്ധന കപ്പലായ ഒസിരിസ് അഭിലാഷിന്റെ അടുത്തെത്തിയിരുന്നു. തുടര്‍ന്ന് ചെറുബോട്ടില്‍ ഡോക്ടര്‍മാരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷിന് അടുത്തെത്തി രക്ഷിക്കുകയായിരുന്നു. അഭിലാഷിനെ യാനത്തിലേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം.

അഭിലാഷിന്റെ ആരോഗ്യനില തൃപ്തികരമാണന്നാണ് വിവരം. യാനത്തില്‍ വെച്ചു തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. ഇവിടെ നിന്ന് 20 നോട്ടിക്കല്‍ അകലെയുള്ള ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്കാണ് രക്ഷപ്പെടുത്തി ആദ്യമെത്തിക്കുക. ഇവിടെ വിശദ പരിശോധനകള്‍ക്ക് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഓസ്‌ട്രേലിയയിലേക്കു പോകുമെന്ന് അഭിലാഷിന്റെ പിതാവ് ടോമി അറിയിച്ചു.

അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍ പെട്ടത്. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത്.

1968ല്‍ ബ്രിട്ടിഷുകാരന്‍ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ നടത്തിയ കടല്‍പ്രയാണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിച്ചത്. അഭിലാഷ് ഉള്‍പ്പെടെ 18 പേരുടെ പായ്വഞ്ചികളാണു പങ്കെടുക്കുന്നത്. ഗോവയില്‍ നിര്‍മിച്ച 'തുരിയ' എന്ന പായ്വഞ്ചിയിലാണ് അഭിലാഷിന്റെ പ്രയാണം. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.

 




കൂടുതല്‍വാര്‍ത്തകള്‍.