CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 1 Seconds Ago
Breaking Now

വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ സിനിമയുടെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്

തമിഴ് സൂപ്പര്‍ താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം അഭിനയിക്കുന്ന ആദ്യ സിനിമയുടെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ 1491 കോടി രൂപ ലഭിച്ചതായിട്ടാണ് കണക്കുകള്‍.

തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മയിലാണ് ധ്രുവ് ആദ്യമായി നായക വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു. പ്രശസ്ത സംവിധായകന്‍ ബാല ഒരുക്കുന്ന ചിത്രത്തില്‍ നടി മേഘ ചൗദരിയാണ് നായിക. ഈശ്വരി റാവു, റെയ്‌സ, ആകാശ് പ്രേം കുമാര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ് .ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന വേഷത്തില്‍ ഷാഹിദ് കപൂറാണ് അഭിനയിക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.