CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 34 Seconds Ago
Breaking Now

ബാംഗ്ലൂര്‍ ഡെയ്‌സ് റീമേക്കില്‍ അഭിനയിക്കേണ്ടിയിരുന്നില്ല ; റാണ ദഗുപതി

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് നടന്‍ റാണ ദഗുപതി. ഈ ചിത്രം ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും റാണ പറയുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കില്‍ ഞാന്‍ അഭിയിച്ചിരുന്നു. ഇത് ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടു. സത്യത്തില്‍ ഇത്രയും മനോഹരമായൊരു സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്ന് താന്‍ ആഗ്രഹിച്ചുപോകുന്നു. എന്നാല്‍ ഫഹദ് അഭിനയിച്ച ആ വേഷം ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും റാണ പറയുന്നു.

ഫഹദ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തെയാണ് റാണ പുനര്‍ അവതരിപ്പിച്ചത്. ആര്യ, റാണ ദഗുപതി, ശ്രീവിദ്യ, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിച്ചത്.

ദുല്‍ഖര്‍ ചെയ്ത വേഷത്തില്‍ ആര്യയും നസ്രിയയുടെ വേഷത്തില്‍ ശ്രീവിദ്യയും ചിത്രത്തിലെത്തി. ആര്‍ ജെ സാറയുടെ വേഷം പാര്‍വതി തന്നെയാണ് ചെയ്തത്. നിത്യ മേനോന്റെ നടാഷയെന്ന കഥാപാത്രം സാമന്ത അവതരിപ്പിച്ചു.ഭാസ്‌കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തമിഴില്‍ അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് എന്നാണ് പേരിട്ടത് .

 




കൂടുതല്‍വാര്‍ത്തകള്‍.