CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 29 Seconds Ago
Breaking Now

ഹൈ-സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് സ്വാഗതമോതി ബ്രിട്ടന്‍; ഇയു തൊഴിലാളികള്‍ക്ക് മുന്‍ഗണനയില്ല; പ്രധാനമന്ത്രിയുടെ ബ്രക്‌സിറ്റ് മൈഗ്രേഷന്‍ സിസ്റ്റത്തിന് ക്യാബിനറ്റ് അംഗീകാരം

ബ്രിട്ടന്‍ ഇയു ഉപേക്ഷിക്കാന്‍ ആറ് മാസം മാത്രം ബാക്കിനില്‍ക്കുമ്പോഴും ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല

ബ്രക്‌സിറ്റിന് ശേഷം യോഗ്യരായ ഹൈ-സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് ചുവന്ന പരവതാനി വിരിക്കാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നിര്‍ദ്ദേശത്തിന് മന്ത്രിമാര്‍ പിന്തുണ പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്ത ബ്രക്‌സിറ്റ് മൈഗ്രേഷന്‍ സിസ്റ്റം നടപ്പാക്കാനാണ് ക്യാബിനറ്റ് അംഗീകാരം ലഭിച്ചത്. ബിസിനസ്സുകളുടെ ആശങ്കയ്ക്ക് പരിഹാരമായി വിദേശ ലോ-സ്‌കില്‍ഡ് ജീവനക്കാര്‍ക്ക് ചെറിയ തോതില്‍ പ്രവേശനം നല്‍കാനും മേയ് പദ്ധതിയിടുന്നു.

കഴിഞ്ഞ ആഴ്ചയാണ് ബ്രക്‌സിറ്റിന് ശേഷം ഹൈ-സ്‌കില്‍ഡ് കുടിയേറ്റ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഔദ്യോഗിക ഉപദേശകര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ ചെറിയ വരുമാനം നല്‍കുന്ന മേഖലകളിലെ കമ്പനികള്‍ ആശങ്കയിലായിരുന്നു. ഇയുവില്‍ നിന്നുമുള്ളവര്‍ക്ക് യാതൊരു മുന്‍ഗണനയും നല്‍കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഉപദേശകരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചെങ്കിലും ഇയു തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടെന്ന നിലപാട് വ്യാപാര കരാര്‍ നേടിയാല്‍ ബ്രിട്ടന്‍ വിഴുങ്ങും. വ്യാപാര കരാര്‍ നേടുന്ന മറ്റ് രാജ്യങ്ങള്‍ക്കും അനുകൂലമായ കുടിയേറ്റ നയം ലഭിക്കുമെന്നാണ് വിവരം. ബ്രിട്ടന്‍ ഇയു ഉപേക്ഷിക്കാന്‍ ആറ് മാസം മാത്രം ബാക്കിനില്‍ക്കുമ്പോഴും ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

ഇതിനിടെയാണ് ഇയു കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കുന്നത്. കരാറില്ലാതെ ഇറങ്ങിപ്പോരാന്‍ യുകെ തയ്യാറെടുക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.