CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 29 Seconds Ago
Breaking Now

കാന്‍സറിന് മുന്നില്‍ പോരാട്ടം അവസാനിപ്പിച്ചു; കോട്ടയം സ്വദേശിനിയായ മലയാളി നഴ്‌സ് ബീന ഫ്രാന്‍സിസ് ലണ്ടനില്‍ മരണത്തിന് കീഴടങ്ങി

കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം

കാന്‍സര്‍ രോഗത്തിന് മുന്നില്‍ കീഴടങ്ങി മലയാളി നഴ്‌സ്. ന്യൂഹാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി ബീനാ ഫ്രാന്‍സിസാണ് മരണത്തിന് കീഴടങ്ങിയത്. ലണ്ടന്‍ ചെല്‍സി & വെസ്റ്റ്മിനിസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു ബീന.

സംസ്‌കാരചടങ്ങുകള്‍ സ്വദേശത്ത് വെച്ച് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോട്ടയം കൂത്താട്ടുകുളം പുത്തന്‍പുരയില്‍ കുടുംബാംഗമാണ് ബീന. ഫ്രാന്‍സിസ് പാലാട്ടിയുടെ ഭാര്യയാണ് ബീന ഫ്രാന്‍സിസ്. റോണ്‍, ഫെബ, നിക്ക് എന്നിവരാണ് മക്കള്‍.

കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. സീറോ മലബാര്‍ ഈസ്റ്റ്ഹാം ഇടവകാംഗമാണ് ഫ്രാന്‍സിസ് പാലാട്ടി. അപ്റ്റണ്‍ പാര്‍ക്കിലാണ് കുടുംബം താമസിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.