CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 23 Seconds Ago
Breaking Now

നൃത്താഞ്ജലി & കലോത്സവം 2018' ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; മലയാളം ചെറുകഥ ,ഐറിഷ് ഡാന്‍സ് പുതിയ ഇനങ്ങള്‍

ഡബ്ലിന്‍:  നവംബര്‍ 2 ,3   (വെള്ളി, ശനി) തീയതികളിലായി  നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ  'നൃത്താഞ്ജലി & കലോത്സവ 2018 'ത്തിനുള്ള  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നൃത്താഞ്ജലി  വെബ് സൈറ്റിലൂടെയാണ്  മത്സരങ്ങള്‍ക്ക്  രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ,പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍  ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കുവാനും , സുഗമമായ  നടത്തിപ്പും, മൂല്യനിര്‍ണ്ണയത്തിന്റെ സൌകര്യവും കണക്കിലെടുത്ത്   വെബ് സൈറ്റില്‍  കൂടി  ഓണ്‍ലൈനായി   മാത്രമേ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

5 ഇനങ്ങളിലോ കൂടുതലോ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് റെജിസ്‌ട്രേഷന്‍ ഫീസില്‍ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

രജിസ്‌ട്രേഷന്റെ അവസാന തീയതി ഒക്ടോബര്‍  20   ആണ്.

രജിസ്‌ട്രേഷനുള്ള  വെബ്  സൈറ്റ് ചുവടെ.

www.nrithanjali.com

ഈ വര്‍ഷത്തെ പുതിയ ഇനമായി  ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളിലായി 'ഐറിഷ് ഡാന്‍സ്' മത്സരവും, സീനിയര്‍ വിഭാഗത്തില്‍ മലയാളം ചെറുകഥാ മത്സരവും ഉണ്ടാവും.   

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി , കളറിംഗ്,ഡ്രോയിങ് , പെയിന്റിംഗ് മത്സരങ്ങള്‍   ആദ്യ ദിനമായ നവംബര്‍ 2 ന് , വെള്ളിയാഴ്ച,  ആവും നടത്തപ്പെടുക. ഡബ്‌ള്യു.എം.സി മലയാളം ലൈബ്രറി ഏര്‍പ്പെടുത്തുന്ന പ്രത്യേക മത്സരങ്ങളായ മലയാളം അക്ഷരമെഴുത്ത്, മലയാളം ചെറുകഥാ രചനാ മത്സരങ്ങളും ആദ്യ ദിനം തന്നെ നടക്കുന്നതാണ്.

മത്സരങ്ങളുടെ നിബന്ധനകള്‍, നിയമങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങള്‍ ഇവയെല്ലാം  നൃത്താഞ്ജലി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

 

King Kumar Vijayarajan  0872365378

Bijoy Joseph    0876135856

Sajesh Sudarsanan    0833715000

Serin Philip    0879646100

 




കൂടുതല്‍വാര്‍ത്തകള്‍.