CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 23 Minutes 39 Seconds Ago
Breaking Now

സുഹൃത്തുമായി അവിഹിത ബന്ധമെന്ന് സംശയം ; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

സംഭവ സമയം ദമ്പതികളുടെ നാലു വയസ്സുള്ള കുട്ടി മുത്തശ്ശിയ്‌ക്കൊപ്പം സമീപ വീട്ടില്‍ ഉറങ്ങുകയായിരുന്നു

തന്റെ സുഹൃത്തുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. രാത്രി ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി ആദര്‍ശ് നഗര്‍ സ്വദേശി സുനില്‍ ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ കവിതയാണ് കൊല്ലപ്പെട്ടത്.

സംഭവ സമയം ദമ്പതികളുടെ നാലു വയസ്സുള്ള കുട്ടി മുത്തശ്ശിയ്‌ക്കൊപ്പം സമീപ വീട്ടില്‍ ഉറങ്ങുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതായി പ്രതി പുലര്‍ച്ചെ വിളിച്ചുപറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ചെറിയ മുറിവോടെ രക്ഷപ്പെടുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സുനിലിന്റെയും കവിതയുടേയും വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായിരുന്നു. വീടിന്റെ സമീപം താമസിക്കുന്ന സുഹൃത്തുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സുനില്‍ കൊലപാതകം നടത്തിയത് .




കൂടുതല്‍വാര്‍ത്തകള്‍.