CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 45 Minutes 48 Seconds Ago
Breaking Now

ബാലഭാസ്‌കറിന്റെ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു ; ആരോഗ്യ നിലയെ കുറിച്ച് വിധുപ്രതാപ്

24 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂഎന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. സംഭവത്തില്‍ ഒന്നര വയസ്സുള്ള മകള്‍ തേജസ്വിനി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജുനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി വിധുപ്രതാപ് വെളിപ്പെടുത്തി

'' ബാലഭാസ്‌കറിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ എല്ലുകള്‍ക്കും പൊട്ടലുണ്ട്. രാവിലെ രക്തസമ്മര്‍ദ്ദം താഴ്ന്നതിനാല്‍ ശസ്ത്രക്രിയ നടത്താനായില്ല. എന്നാല്‍ പിന്നീട് ശസ്ത്രക്രിയ നടത്താനായി. വൈകുന്നേരത്തോടെ ബാലുവിന്റെയും ഭാര്യയുടേയും ശസ്ത്രക്രിയ നടത്താനായി. ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂഎന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലാണല്ലോ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാരോട് ഞാന്‍ സംസാരിച്ചു. സുഹൃത്തുക്കള്‍ എല്ലാവരും ഉണ്ട് അവിടെ, വിധു പ്രതാപ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.