CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 43 Minutes 10 Seconds Ago
Breaking Now

മായാനദിയെ പ്രണയ സീനുകള്‍ ചെയ്യാന്‍ പേടിയായിരുന്നു ; മാതാപിതാക്കള്‍ക്ക് വലിയ വിഷയമായെന്ന് നടി ഐശ്വര്യ

മായാനദിയിലെ പ്രണയസീനുകള്‍ ചെയ്യാന്‍ തനിക്ക് പേടിയായിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. ആദ്യം ആ സീനുകള്‍ കണ്ട തന്റെ മാതാപിതാക്കള്‍ക്ക് വലിയ വിഷമാണുണ്ടായതെന്നും നടി പറയുന്നു.

ഞാന്‍ വീട്ടിലെ ഒറ്റ മോളാണ്. ഭയങ്കര റിബലാണ്. എന്റെയടുത്ത് ആരെങ്കിലും അവിടെ പോകരുത് അതു ചെയ്യരുത് എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ അവിടെ പോയി എന്തു കൊണ്ട് അവര്‍ അങ്ങനെ പറഞ്ഞു എന്ന് 'പണി' മേടിച്ച് അനുഭവിച്ച ശേഷമെ പഠിക്കാറുള്ളൂ. അങ്ങനെയൊരു റിബല്‍ സ്വഭാവം ഉള്ളതിനാല്‍ എന്തു കൊണ്ട് അങ്ങനെയൊരു സീന്‍ ചെയ്യാന്‍ പാടില്ല എന്നൊരു ചോദ്യം എന്റെ മനസ്സിലുണ്ടായിരുന്നു. ആ സീന്‍ ചെയ്യാന്‍ നല്ല പേടിയുണ്ടായിരുന്നു. സമൂഹം എന്തു പറയുമെന്ന പേടി എനിക്കുണ്ടായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ എന്തു പറയുമെന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.

പക്ഷേ അവര്‍ക്ക് കാര്യം പറഞ്ഞാല്‍ മനസ്സിലാകും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. നല്ല പേടിയുണ്ടായിട്ടും ആഷിക്കേട്ടന്റെടുത്തും ശ്യാമേട്ടന്റെടുത്തും ദിലീഷേട്ടന്റടുത്തുമുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകള്‍. അവര്‍ ഒരിക്കലും ഇതൊരു മാര്‍ക്കറ്റിങ് ഗിമിക്കായി ഉപയോഗിക്കില്ലെന്നു ഉറപ്പുണ്ടായിരുന്നു. ഒരിക്കലും ഇത് അശ്ലീലമാകില്ല എന്നും വിശ്വാസമുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ അശ്ലീലത കാണാന്‍ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു.

എന്റെ അമ്മ ഈ സീന്‍ കണ്ടു. അച്ഛന്‍ കണ്ടു. മറ്റേതൊരു മാതാപിതാക്കളെയും പോലെ അവര്‍ക്കും വിഷമമുണ്ടായി. പക്ഷേ അവര്‍ അതു കൊണ്ടു നടക്കുകയോ അതെക്കുറിച്ചോര്‍ത്ത് കൂടുതല്‍ വേദനിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടിയാണെന്നുള്ള കാര്യം അവര്‍ക്ക് മനസ്സിലായി. മായാനദി നല്ലൊരു സിനിമയാണെന്നു അവര്‍ ഇപ്പോഴും പറയും. ഐശ്വര്യ പറഞ്ഞു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.